SignIn
Kerala Kaumudi Online
Saturday, 11 July 2026 12.47 PM IST

പട്നായിക് റോൾ ഓർത്ത് മോദി

d

ന്യൂഡൽഹി: ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യ സമരത്തിനിടെയുള്ള ഒഡീഷ മുൻ മുഖ്യമന്ത്രി ബിജു പട്‌നായിക്കിന്റെ റോൾ ഓ‌ർമ്മിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇന്തോനേഷ്യൻ പ്രധാനമന്ത്രി സുതൻ സ്ജാഹ്രിറിനെയും വൈസ് പ്രസിഡന്റ് മുഹമ്മദ് ഹട്ടയെയും ഇന്ത്യയിലേക്ക് സുരക്ഷിതമായി കൊണ്ടുവന്നത് പട്‌നായിക്കാണ്. അദ്ദേഹമാണ് ഇരുരാജ്യങ്ങളെയും അടുപ്പിച്ചത്.

കലിംഗ എയർലൈൻസിന്റെ പൈലറ്റായിരുന്ന ബിജു പട്നായിക് ഡക്കോട്ട ഡിസി -3 വിമാനത്തിൽ ഡച്ച് നിയന്ത്രണത്തിലുള്ള പ്രദേശത്തുനിന്ന് ഇരുവരെയും രക്ഷിക്കുകയായിരുന്നു. ഈ ധീരമായ ദൗത്യം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി. ഇന്തോനേഷ്യ 'ഭൂമി പുത്ര' പദവി നൽകി അദ്ദേഹത്തെ ആദരിച്ചതിനെക്കുറിച്ചും ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞു.

 ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗരിക ബന്ധം രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും പൈതൃകത്തിലൂന്നിയതാണ്. ഇന്തോനേഷ്യയുടെ ദേശീയ ചിഹ്നമായ ഗരുഡ, ബാലി ജാത്ര ഉത്സവം തുടങ്ങിയവ അതിന് തെളിവാണെന്നും മോദി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360