SignIn
Kerala Kaumudi Online
Wednesday, 22 July 2026 2.42 AM IST

യു.കെ പ്രധാനമന്ത്രി: ആൻഡി ബേണം തിങ്കളാഴ്ച അധികാരമേൽക്കും

d

ലണ്ടൻ: യു.കെയുടെ പുതിയ പ്രധാനമന്ത്രിയായി ആൻഡി ബേണം തിങ്കളാഴ്ച അധികാരമേൽക്കും. അദ്ദേഹം ഇന്നലെ ഭരണപക്ഷമായ ലേബർ പാർട്ടിയുടെ നേതാവായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയിലെ 80 ശതമാനം എം.പിമാരുടെ പിന്തുണ 56 കാരനായ ബേണമിനുണ്ട്. മേക്കർഫീൽഡ് എം.പിയായ ബേണം, ഗ്രേറ്റർ മാഞ്ചസ്റ്റർ മുൻ മേയറാണ്. ബേണം മുമ്പ് ഹെൽത്ത്, കൾച്ചർ സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്. നിലവിലെ പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായ കിയർ സ്റ്റാമർ ജൂണിൽ രാജിപ്രഖ്യാപിച്ചതോടെയാണ് ബേണമിലേക്ക് വഴിതെളിഞ്ഞത്. പ്രാദേശിക തിരഞ്ഞെടുപ്പിലെ തിരിച്ചടിയും പാർട്ടിയിലെ സമ്മർദ്ദവും കണക്കിലെടുത്താണ് സ്റ്റാമർ പടിയിറങ്ങുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ