
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വെറും ഒമ്പത് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. ഗോരഖ്പൂരിലാണ് സംഭവം. ബന്ധുവായ 14കാരനാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡനത്തിന് ഇരയാക്കിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മാതാവിനൊപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നു കുട്ടി. ശനിയാഴ്ച രാവിലെ വീട്ടുകാര്‍ ഉറക്കം ഉണര്‍ന്നപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് മനസ്സിലായത്.
തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ വീടിന് സമീപത്തുള്ള പാടത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ വൈദ്യപരിശോധനയില്‍ ലൈംഗികാതിക്രമം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് അന്വേഷണം ബന്ധുവായ 14-കാരനിലേക്ക് എത്തിയത്.
ചോദ്യംചെയ്യലില്‍ മദ്യലഹരിയിലാണ് കുറ്റകൃത്യം ചെയ്തതെന്ന് പ്രതി സമ്മതിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡിയിലുള്ള പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പാടത്ത് ഉപേക്ഷിച്ച് ഇയാള്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ കാണാതായപ്പോള്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം പ്രതിയും തെരച്ചിലില്‍ പങ്കുചേര്‍ന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |