
ന്യൂഡൽഹി: പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കുത്തേറ്റ യുവതി മരിച്ചു. തെക്കൻ ഡൽഹിയിലെ ബിന്ദാപ്പൂരിൽ ശനിയാഴ്‌ച വൈകുന്നേരമായിരുന്നു സംഭവം. മുപ്പത്തിരണ്ടുകാരിയായ ആരതിയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇവരുടെ ഭർത്താവ് വിക്കി സഫ്‌ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്.
റോഡരികിൽ ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദമ്പതികളും അയൽവാസികളായ യുവാക്കളും തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ആരതിയുടെ പിതാവാണ് പൊലീസിൽ വിവരം അറിയിച്ചത്. രക്തം വാർന്നു കിടന്ന ആരതിയെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പ്രദേശവാസിയായ പപ്പുവും (40) പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമാണ് ദമ്പതികളെ കുത്തിയത്. പപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. രക്ഷപ്പെട്ട രണ്ടാമനായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |