
♦ പ്രതി റിമാൻഡിൽ
പത്തനംതിട്ട: ഗവി മീനാറിൽ അങ്കണവാടി ജീവനക്കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ വിനോദ് കുമാർ റിമാൻഡിൽ. ഇന്നലെ രാവിലെ മൂഴിയാർ പൊലീസ് റാന്നി കോടതിയിൽ ഹാജരാക്കിയ വിനോദ് കുമാറിനെ കൊട്ടാരക്കര സബ് ജയിലിലാക്കി. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് അപേക്ഷ നൽകും. കഴുത്ത് ഞെരിച്ച് അരുവിയിലെ വെളളത്തിൽ മുക്കിയാണ് യുവതിയെ ഇയാൾ കൊലപ്പെടുത്തിയത്. പ്രതിയുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.
വ്യാഴാഴ്ച രാവിലെ വനത്തിലൂടെ നടന്ന് അങ്കണവാടിയിലേക്ക് പോകുന്നതിനിടെ പിന്നാലെ എത്തിയ വിനോദ് കുമാർ യുവതിയെ ഉപദ്രവിക്കുകയായിരുന്നു. മുമ്പും യുവതിയെ ശല്യം ചെയ്തിരുന്നതായാണ് വിവരം. അങ്കണവാടിയിലേക്ക് വനപാതയിലൂടെ നാല് കിലോമീറ്ററോളം നടന്നുപോകണം. ഭയമുള്ളതിനാൽ യുവതി യാത്രക്കിടയിൽ സഹോദരന്റെറെ മകനുമായി ഫോണിൽ സംസാരിച്ചാണ് നടന്നത്. ഈസമയമാണ് അതിക്രമം ഉണ്ടായത്. പിടിവലിക്കിടയിൽ കല്ലിൽ തലയടിച്ച് വീണ യുവതിയെ താഴെ അരുവിയുടെ ഭാഗത്തേക്ക് ഇയാൾ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. ഫോണിൽ സംസാരിച്ച സഹോദര പുത്രൻ അപകടം തിരിച്ചറിഞ്ഞ് പെട്ടെന്ന് നാട്ടുകാരെയും കൂട്ടി തെരച്ചിലിന് എത്തിയതുകൊണ്ടാണ് വിനോദിനെ പിടികൂടാൻ കഴിഞ്ഞത്. ബസിൽ കയറി ഇടുക്കി ഭാഗത്തേക്ക് പോയ പ്രതിയെ വള്ളക്കടവ് ചെക്ക് പോസ്റ്റിൽ വച്ച് വനപാലകർ പിടികൂടുകയായിരുന്നു. തുടർന്ന് വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിലെടുത്തു മൂഴിയാർ പൊലീസിന് കൈമാറി.
♦ പീഡനം അറിയാൻ രാസപരിശോധന
ലൈംഗികാതിക്രമമായിരുന്നു പ്രതിയുടെ ഉദ്ദേശമെന്ന് സംശയിക്കുന്നുണ്ടെങ്കിലും അക്കാര്യം സമ്മതിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.
യുവതിയുടെ മൃതദേഹം ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി. വെള്ളത്തിൽ മുക്കി കഴുത്ത് ഞെരിച്ചാണ് കൊലപാതകമെന്ന് പരിശോധനയിൽ വ്യക്തമായി. ലൈംഗിക പീഡനം നടന്നിട്ടുണ്ടോ എന്നത് സ്ഥിരീകരിക്കാൻ രാസ പരിശോധന നടത്തേണ്ടതുണ്ട്. പ്രതി മുൻപും സ്ത്രീകളെ ശല്യം ചെയ്യുകയും അതിക്രമം കാട്ടുകയും ചെയ്തിട്ടുണ്ട്. ആദിവാസി ഉരുകളിൽ സമാനമായ കുറ്റകൃത്യം ഇയാൾ നടത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |