SignIn
Kerala Kaumudi Online
Saturday, 20 June 2026 4.06 AM IST

കാർ വില്പനയുടെ മറവിൽ തട്ടിപ്പ് ; യൂസ്ഡ് കാർ ഷോപ്പുടമ അറസ്റ്റിൽ

crime

നെടുമങ്ങാട്: ബി.എം.ഡബ്ലി.യു കാർ വില്പനയുടെ മറവിൽ ലക്ഷങ്ങൾ തട്ടിച്ച യൂസ്ഡ് കാർ ഷോപ്പ് ഉടമ പനവൂർ വെള്ളംകുടി മുള്ളുവിള ഹൗസിൽ എസ്.ആസിഫ് ഷായെ (28) നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയ്തു. പനവൂർ വെള്ളംകുടി റീജ മൻസിലിൽ മുഹമ്മദ് റിയാസിന്റെ പരാതിയിലാണ് അറസ്റ്റ്. പനവൂരിൽ പ്രീമിയം ഗാരേജ് എന്ന യൂസ്ഡ് കാർ ഷോപ്പ് നടത്തുന്ന ആസിഫ്ഷാ, ബി.എം.ഡബ്ലി.യു കാർ കൊടുക്കാനുണ്ടെന്ന് പറഞ്ഞ് 8,40 ലക്ഷം രൂപ വില സമ്മതിച്ച് 7,40 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി.

2025 ഏപ്രിൽ 16നാണ് ഇടപാട് നടന്നത്. കാർ വാങ്ങിയ മുഹമ്മദ് റിയാസ് ഓണർഷിപ്പ് ഡൽഹി സ്വദേശിയാണെന്ന് മനസിലാക്കി പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഓണർഷിപ്പ് മാറ്റിത്തരാമെന്ന് സമ്മതിച്ച പ്രതി മാസങ്ങൾക്ക് ശേഷം കാറുമായി മുങ്ങിയെന്നാണ് കേസ്. കാറോ പണമോ തിരികെ നൽകാതെ ഇയാൾ പറ്റിക്കുകയായിരുന്നെന്ന് നെടുമങ്ങാട് പൊലീസ് അറിയിച്ചു. കാറിന്റെ ഉടമസ്ഥനെ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY