കൊച്ചി: പിതാവ് ചട്ടുകം പഴുപ്പിച്ച് പൊള്ളലേൽപ്പിച്ച കുട്ടിയുടെ മൊഴി മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്താൻ പൊലീസ് നടപടി തുടങ്ങി. ഇതിനായി എടത്തല പൊലീസ് ഇന്ന് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും.
ശനിയാഴ്ച രാത്രി വൈകി കസ്റ്റഡിയിലെടുത്ത പിതാവ് അനസിനെ (39) ഇന്നലെ കോടതിയിൽ ഹാജരാക്കി ആലുവ സബ്ജയിലിൽ റിമാൻഡ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്റ്റ്, ബി.എൻ.എസ് വകുപ്പുകൾ ചുമത്തിയാണ് കേസ്.
ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ അഭയകേന്ദ്രത്തിൽ പാപ്പിച്ചിരിക്കുന്ന ഏഴ് വയസുകാരനായ കുട്ടി ദിവസങ്ങൾ നീണ്ട കൗൺസലിംഗിന് ഒടുവിലാണ് പിതാവ് മർദ്ദിക്കാറുണ്ടെന്നും ചട്ടുകം പഴുപ്പിച്ച് പൊള്ളലേൽപ്പിച്ചെന്നും തുറന്നു പറഞ്ഞത്. സത്യം പറയാതിരിക്കാൻ പിതാവിന്റെയും ബന്ധുക്കളുടെയും ഭാഗത്ത് നിന്ന് ശക്തമായി സമ്മർദ്ദമുണ്ടായതായി പൊലീസ് സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് കുട്ടിയുടെ മൊഴി മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്താൻ തീരുമാനിച്ചത്. കുട്ടിയുടെ സഹോദരങ്ങളിൽ നിന്ന് മൊഴി എടുക്കുന്നതും പരിഗണനയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |