
രാജ്യത്തെ വിവിധ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലായി 1.83 ലക്ഷത്തിലധികം ഒഴിവ് റിപ്പോർട്ട് ചെയ്‌തു. ഇതിൽ ഭൂരിഭാഗവും ഇന്ത്യൻ റെയിൽവേയിലാണ്. പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുന്നിൽ ഉദ്യോഗസ്ഥർ സമർപ്പിച്ച ഔദ്യോഗിക കണക്കുകളിലാണ് ഇതേക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. പൊലീസ്, പ്രതിരോധ മേഖല, എഞ്ചിനീയറിംഗ്, മറ്റ് സാങ്കേതിക വിഭാഗങ്ങൾ എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.
എസ്‌എസ്‌സി, യുപിഎസ്‌സി, ആർആർബി എന്നിവ വഴിയാണ് നിയമനങ്ങൾ നടക്കുന്നത്. ഇതിൽ ചില പരീക്ഷകൾ നടന്നു. ചിലതിനായി അപേക്ഷകൾ ക്ഷണിച്ചിട്ടുമുണ്ട്. ഈ മൂന്ന് റിക്രൂട്ട്‌മെന്റ് ഏജൻസികളുടെയും ഔദ്യോഗിക വെബ്‌സൈറ്റുകൾ പരീശോധിച്ചാൽ നിങ്ങൾക്ക് തൊഴിലവസരങ്ങളും മറ്റ് വിവരങ്ങളും അറിയാൻ സാധിക്കുന്നതാണ്.
രാജ്യത്ത് കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷകൾ നടത്തി വരാനിരിക്കുന്ന റിക്രൂട്ട്‌മെന്റുകൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള ചർച്ചകളും പാർലമെന്ററി പാനലിൽ നടന്നു. പരീക്ഷ കഴിഞ്ഞയുടൻ ആൻസർ കീകൾ പ്രസിദ്ധീകരിക്കുക, ഉദ്യോഗാർത്ഥികൾക്ക് മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകൾ പരിശോധിക്കാനുള്ള അവസരം നൽകുക തുടങ്ങിയ നിർദേശങ്ങളും സമിതി മുന്നോട്ടുവച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |