SignIn
Kerala Kaumudi Online
Saturday, 06 June 2026 9.44 AM IST

റിമാൻഡ് തടവുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു

READ ENGLISH VERSION
resh-babu

തൃശൂർ: വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. പുലക്കാട്ടുകര പടിഞ്ഞാറേപുരയ്ക്കൽ വീട്ടിൽ ബാബുവിന്റെ മകൻ രേഷ് ബാബുവാണ് (33) മരിച്ചത്. ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ സാധാരണ ജയിലിലേക്ക് അയച്ചതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും ആരോപണമുണ്ട്. മേയ് 16നാണ് അടിപിടിക്കേസിൽ രേഷ് ബാബുവിനെ അറസ്റ്റ് ചെയ്തത്. 17ന് തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി -1 ഇയാളെ റിമാൻഡ് ചെയ്തു. 26ന് വൈകിട്ട് ജയിലിൽ നിന്ന് രേഷ് ബാബുവിന്റെ പിതാവിനെ വിളിച്ച് മകൻ സുഖമില്ലാതെ മെഡിക്കൽ കോളേജിലാണെന്നും എത്തണമെന്നും ആവശ്യപ്പെട്ടു.

ടോയ്‌ലെറ്റിൽ പോയി തിരികെവരുന്നതിനിടെ ചന്ദനത്തിരി പല്ലിനിടയിൽ കുത്തിയപ്പോൾ വായിൽ നിന്നും ചോര വന്നെന്നും ചോര ഛർദ്ദിച്ചെന്നുമായിരുന്നു വിശദീകരിച്ചത്. രേഷിന്റെ ചുണ്ടിൽ നീര് കെട്ടിയിരുന്നതായും തലയിൽ ചതവുണ്ടെന്നും ഡോക്ടർ പറഞ്ഞതായും പിതാവ് പറയുന്നു. മരുന്ന് ഓവർ ഡോസ് കഴിച്ചെന്നാണ് പൊലീസ് ഒടുവിൽ വിശദീകരിച്ചത്. എന്നാൽ, മരുന്ന് കഴിക്കേണ്ട അസുഖമൊന്നും രേഷിനില്ലെന്ന് പിതാവ് പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണർക്ക് ബാബു പരാതി നൽകിയിട്ടുണ്ട്.

മ​ര​ണ​കാ​ര​ണം​ ​മ​ർദ്ദ​ന​മ​ല്ലെ​ന്ന് ​റി​പ്പോ​ർ​ട്ട്

തൃ​ശൂ​ർ​:​ ​രേ​ഷ് ​ബാ​ബു​വി​ന്റെ​ ​മ​ര​ണം​ ​മ​ർ​ദ്ദ​നം​ ​മൂ​ല​മ​ല്ലെ​ന്നും​ ​ര​ക്ത​ത്തി​ലെ​ ​പ്ലേ​റ്റ്‌​ലെ​റ്റി​ന്റെ​ ​കു​റ​വു​കാ​ര​ണം​ ​ത​ല​ച്ചോ​റി​ൽ​ ​ര​ക്ത​സ്രാ​വ​മു​ണ്ടാ​യി​ ​ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളെ​ ​ബാ​ധി​ച്ച​താ​ണെ​ന്നും​ ​പ്രാ​ഥ​മി​ക​ ​പോ​സ്റ്റ്‌​മോ​ർ​ട്ടം​ ​റി​പ്പോ​ർ​ട്ട്.​ ​പ്ലേ​റ്റ്‌​ലെ​റ്റ് ​കു​റ​ഞ്ഞ​തെ​ങ്ങ​നെ​യെ​ന്ന് ​ക​ണ്ടെ​ത്താ​ൻ​ ​ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ ​പാ​ത്തോ​ള​ജി​ ​ലാ​ബി​ലേ​ക്ക് ​അ​യ​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MEDICAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA