
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പുതിയ സൂപ്രണ്ടുമാരെയും ഡെപ്യൂട്ടി സൂപ്രണ്ടുമാരെയും നിയമിച്ചു. ആർ.എം.ഒമാർക്കും മാറ്റമുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടായി ഡോ.ജയചന്ദ്രൻ തുടരും.ഡെപ്യൂട്ടി സൂപ്രണ്ടുമാരായി സർജറി വിഭാഗത്തിലെ ഡോ.ഋഷികേശൻ നായർ, ന്യൂറോളജിയിലെ ഡോ.ദിലീപ്.ആർ, റെസ്പ്റ്റിറേറ്ററി മെഡിസിനിലെ ഡോ.കരിൺ വിഷ്ണു നാരായണൻ എന്നിവരെ നിയമിച്ചു. എറണാകുളം മെഡിക്കൽ കോളേജ് സൂപ്രണ്ടായി ഡോ.അനൂപ് ജോസഫിനെ നിയമിച്ചു. ഡോ.സിജോ ജോസഫിനെ ഡെപ്യൂട്ടി സൂപ്രണ്ടായും ഡോ.ജോസ് ജോണിനെ ആർ.എം.ഒയായും നിയമിച്ചു. തൃശൂർ മെഡിക്കൽ കോളേജ് സൂപ്രണ്ടായി ഡോ.ലിജോ കൊല്ലനൂറിനെയും ഡോ.ജിയോ പോൾ, ഡോ.ബിനോയി ഇ.ബി എന്നിവരെ ഡെപ്യൂട്ടി സൂപ്രണ്ടുമാരായും നിയമിച്ചു. ഡോ.അലിയെ ആർ.എം.ഒയായി നിയമിച്ചു. ഡോ.ഷാജിയാണ് പുതിയ കാഷ്വാലിറ്റി സൂപ്രണ്ട്. ഡോ.റ്റിജി തോമസിനെ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടാക്കി. ഡോ. ഫെഡറിക് പോൾ, ഡോ.സദറുദ്ദീൻ അഹമ്മദ് എന്നിവരാണ് ഡെപ്യൂട്ടി സൂപ്രണ്ടുമാർ. ഡോ.സാം ക്രിസ്റ്റിയെ ആർ.എം.ഒയായി നിയമിച്ചു.
ഇടുക്കി മെഡിക്കൽ കോളേജ് സൂപ്രണ്ടായി ഡോ.ഹരീഷ് ചന്ദ്രനെ നിയമിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽ ഡോ.ലക്ഷ്മിയാണ് പുതിയ സൂപ്രണ്ട്. ഡെപ്യൂട്ടി സൂപ്രണ്ടുമാരായി ഡോ.തോമസ് കോശി, ഡോ.സജാദ് എന്നിവരെ നിയമിച്ചു. ഡോ.നിധി കെ.മോഹനാണ് പുതിയ ട്രോമ നോഡൽ ഓഫീസർ. കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂപ്രണ്ടായി ഡോ.ശ്രീജയൻ പൊതുസ്ഥലംമാറ്റം വരെ തുടരും. ഡോ.അർജുൻ,ഡോ.ജയൻ എന്നിവരെ ഡെപ്യൂട്ടി സൂപ്രണ്ടും ഡോ.തോമസ് കുര്യനെ കാഷ്വാലിറ്റി ഡെപ്യൂട്ടി സൂപ്രണ്ടുമായി നിയമിച്ചു. കോഴിക്കോട് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ചൈൽഡ് ആന്റ് മദർ ഹെൽത്തിൽ ഡോ.രാജേഷ് ടി.വിയെ അഡീഷണൽ സൂപ്രണ്ടായി നിയമിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |