SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.14 AM IST

പിന്നാക്ക വിഭാഗ വനിതകൾക്ക് 200 കോടി വായ്പാ സഹായം

തിരുവനന്തപുരം: പിന്നാക്ക വിഭാഗത്തിലുള്ള വനിതകൾക്കായി പലിശരഹിത വായ്പ പദ്ധതിയായ 'പ്രിയദർശിനി"യുമായി സർക്കാർ. പിന്നാക്ക വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന സമഗ്ര 2026 പദ്ധതിയിലൂടെ നിരവധി സ്ത്രീകൾക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ സാധിക്കുമെന്നും മന്ത്രി കെ.എ തുളസി വ്യക്തമാക്കി.

'സമഗ്ര 2026' മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്ന് ഉദ്ഘാടനം ചെയ്യും. പദ്ധതിയിലൂടെ 100 ദിവസത്തിനകം 16,000 ഗുണഭോക്താക്കൾക്ക് 200 കോടി രൂപയുടെ വായ്പാ ധനസഹായം ലഭ്യമാക്കും.'പ്രിയദർശിനി' പദ്ധതിയോടൊപ്പം സർവീസിൽ നിന്ന് വിരമിച്ചവർക്കായുള്ള 'സീനിയർ സെക്യുർ' വായ്പാ പദ്ധതിയും ചടങ്ങിൽ പ്രഖ്യാപിക്കും. ഈ പദ്ധതികൾ നൂറുദിവസത്തിനകം ആരംഭിക്കും.

50ലധികം കുടുംബശ്രീ സി.ഡി.എസുകളിലും എൻ.ജി.ഒകളിലും ഉൾപ്പെട്ട 15,000ത്തിലധികം ഗുണഭോക്താക്കൾക്കായി 100 കോടിയിലധികം രൂപയുടെ വായ്പ വിതരണം ചെയ്യും. കോർപ്പറേഷന്റെ വാർത്താപത്രികയായ 'ദിശ'യുടെ പ്രകാശനവും നടക്കുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA