SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.16 AM IST

കെ.സച്ചിദാനന്ദന് ബാലസാഹിത്യ അക്കാഡമി പുരസ്‌കാരം

a

തിരുവനന്തപുരം:പി.ഐ. ശങ്കരനാരായണൻ സ്‌മാരക ബാലസാഹിത്യ പുരസ്കാരത്തിന് കവി കെ.സച്ചിദാനന്ദൻ (പുഴുവായിരുന്നു ഞാൻ)‍ അർഹനായി. ഉല്ലല ബാബു സ്മാരക ബാലസാഹിത്യ പുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിനും (മിസാറു) കെ.വി. രാമനാഥൻ മാസ്റ്റർ സ്മാരക പുരസ്‌കാരം ശ്രീജിത്ത് പെരുന്തച്ചനും (പഴമൊഴി പുതുമ) ലഭിച്ചു. 20,001 രൂപയും പ്രശംസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

പുനരാഖ്യാനം: എം.ആർ. പ്രദീപ്, (1000 ഇ‍ൗസോപ്പ് കഥകൾ), ബാലനോവൽ: പി.കെ. റാണി (ഒരു തലയും ഒരായിരം ചിന്തകളും), ബാലകഥ: കണ്ണനുണ്ണി (ഹീറോ ഡാഡിയും കുഞ്ഞൻ ബ്രോയും), ടി.വി. ഹരികുമാർ കണിച്ചുകുളങ്ങര (കഥച്ചെപ്പ്), ബാലകവിത: മിഥുന സജിൻ (ചോനനുറുമ്പും തേൻവരിക്കയും), എൻ.എൽ. സുരേന്ദ്രൻ (നാമൊന്ന്), ബാലനാടകം: ജയശ്രീ പള്ളിക്കൽ (അഭിരാമിന്റെ അച്ഛൻ), ബാലപ്രതിഭാ പുരസ്‌കാരം: ആർ.പി. വരദ (ഊഞ്ഞാലു കുട്ടിടെ ഉമ്മിണിക്കാര്യങ്ങൾ).10,000 രൂപയും പ്രശംസ്തിപത്രവും ശിൽപ്പവുമാണ് പുരസ്‌കാരം. ഓഗസ്റ്റ് എട്ടിന്‌ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ കവി കെ.ജി. ശങ്കരപ്പിള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA