SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.15 AM IST

പ്രീമിയം ബസുകൾ വാടകയ്ക്കെടുക്കാൻ കെ.എസ്.ആർ.ടി.സി

READ ENGLISH VERSION
ksrtc

തിരുവനന്തപുരം: പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ കെ.എസ്.ആർ.ടി.സി ടെൻ‌ഡർ ക്ഷണിച്ചു. വെറ്റ് ലീസിൽ ഡ്രൈവറും വണ്ടിയുമുൾപ്പെടെയാകും വാടകയ്ക്ക് ലഭിക്കുക. 12 മീറ്റർ, 13.5 മീറ്റർ, 15 മീറ്റർ എന്നീ വിഭാഗങ്ങളിൽ എ.സി സീറ്റർ, എ.സി സ്ലീപ്പർ, എ.സി സീറ്റർ കം സ്ലീപ്പർ വിഭാഗങ്ങളിൽ ഉള്ള ബസുകൾക്കാണ് ടെൻഡർ വിളിച്ചത്‌. തോമസ് ചാണ്ടി മന്ത്രിയായിരിക്കെ വെറ്റ് ലീസ് വ്യവസ്ഥയിൽ 10 ബസുകൾ സർവീസിനയച്ചത് വിവാദമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA