SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.16 AM IST

കൃഷി വകുപ്പ് കർഷകർക്ക് നൽകാനുള്ളത് 276 കോടി

a

കർഷക കടാശ്വാസ കുടിശിക 277 കോടി

തിരുവനന്തപുരം; കൃഷി വകുപ്പിന്റെ വിവിധ പദ്ധതികൾ പ്രകാരം സംസ്ഥാനത്തെ കർഷകർക്ക് നൽകാനുള്ളത് 276.28 കോടി രൂപ. മുൻ സർക്കാരിന്റെ കാലാവധി അവസാനിച്ചപ്പോഴുള്ള കണക്കനുസരിച്ചാണിത്.
നെല്ല് വികസനം- 54.01 കോടി ,പച്ചക്കറി വികസനം- 27.35 കോടി , കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആർ.ഡബ്ലിയു.ബി.സി.ഐ.എസിൻ്റെ സംസ്ഥാന വിഹിതം 45.89 കോടി, പ്രകൃതി ക്ഷോഭം, കീട നിയന്ത്രണം എന്നിവയ്ക്കായി 83.42 കോടി എന്നിങ്ങനെയാണ് കുടിശ്ശിക. ഹോർട്ടികോർപ്പിൽ നിന്നും പച്ചക്കറി സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ളത് 2.96 കോടി രൂപ.
സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ മുഖേന നടപ്പിലാക്കുന്ന മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോർട്ടികൾച്ചർ പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ ഘടകങ്ങളിലായി കർഷകർക്ക് 4.63 കോടിയുടെ കുടിശ്ശിക വേറെയുമുണ്ട് . കർഷക കടാശ്വാസ കമ്മീഷൻ മേയ് 31 വരെ വിചാരണ നടത്തി ശുപാർശ ചെയ്ത തുകയിൽ 277 കോടി രൂപ സഹകരണ ബാങ്കുകൾക്ക് കുടിശ്ശികയാണ്. സർക്കാരിന്റെ വിഹിതം കൊടുക്കാത്തതിന്റെ പേരിൽ പ്രമാണം തിരികെ ലഭിക്കാത്ത പ്രശ്‌നങ്ങളുമുണ്ട് സ്മാൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം കേരള മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികളിൽ കാർഷിക സംരംഭകർക്കും, എഫ്.പി.ഒ കൾക്കും എം.എസ്.എം.ഇ പദ്ധതി പ്രകാരം 81.9 ലക്ഷം രൂപയും കുടിശ്ശികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA