SignIn
Kerala Kaumudi Online
Saturday, 06 June 2026 11.33 AM IST

തിരുവനന്തപുരത്ത് ഒഴുക്കിൽപ്പെട്ട് സൈനികനെ കാണാതായി, തെരച്ചിൽ തുടരുന്നു

READ ENGLISH VERSION
karamana-accident

തിരുവനന്തപുരം: തിരുവനന്തപുരം പേയാട് കാവടിക്കടവിൽ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി. പാങ്ങോട് ക്യാമ്പിലെ സൈനികനായ കോഴിക്കോട് സ്വദേശി സുജിത്തിനെയാണ് കാണാതായത്. നാല് സൈനികർക്കൊപ്പമാണ് സുജിത്ത് കാവടിക്കടവിലെ കരമനയാറ്റിൽ കുളിക്കാനിറങ്ങിയത്. സുജിത്തിനൊപ്പം കുളിക്കാനിറങ്ങിയ മറ്റൊരു സൈനികനും ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. സുജിത്തിനായി സ്കൂബ സംഘം തെരച്ചിൽ തുടരുകയാണ്.. കനത്ത മഴയെ തുടർന്ന് ഇവിടെ നീരൊഴുക്ക് ശക്തമാണ്. നേരത്തെയും ഇവിടെ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA