SignIn
Kerala Kaumudi Online
Tuesday, 27 October 2026 3.28 AM IST

കാരണമില്ലാതെ ജാമ്യം റദ്ദാക്കാനാകില്ല

കൊച്ചി: വ്യവസ്ഥകൾ ലംഘിച്ചെന്ന പരാതി ഇല്ലാതെ ജാമ്യം റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തുടരന്വേഷണം സുഗമമാക്കാനെന്ന പേരിൽ പോക്സോ കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കിയ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി നടപടി സ്റ്റേ ചെയ്ത ഇടക്കാല ഉത്തരവിലാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ഇക്കാര്യം വ്യക്തമാക്കിയത്. പയ്യോളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി അബ്ദുൽ റഫീഖാണ് ജാമ്യം റദ്ദാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ലൈംഗിക ശേഷി പരിശോധനയ്‌ക്കും തിരിച്ചറിയൽ നടപടിക്കും വേണ്ടിയാണ് ജാമ്യം റദ്ദാക്കിയതെന്ന വിചാരണക്കോടതിയുടെ നിരീക്ഷണം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജാമ്യം റദ്ദാക്കുന്നതിന് വ്യക്തമായ കാരണങ്ങൾ വേണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA