
തിരുവനന്തപുരം: ചേരാനല്ലൂരിൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച വാഹനമിടിച്ച് തട്ടുകടക്കാരൻ മരിച്ച സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് അപാകതയുണ്ടായെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. ഡി.ജി.പിയോടും സിറ്റി പൊലീസ് കമ്മിഷണറോടും അതൃപ്തി അറിയിച്ചിരുന്നു.
ആദ്യം പൊലീസെടുത്ത നടപടി ശരിയല്ലെന്നും പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. കുറ്റകരമായ നരഹത്യയടക്കം വകുപ്പുകൾ ചുമത്താതിരുന്നത് തെറ്റായ നടപടിയാണെന്നും അറിയിച്ചു. ഡി.ജി.പിയും ക്രമസമാധാന എ.ഡി.ജി.പിയും പരിശോധിച്ച് വകുപ്പുകൾ കൂട്ടിച്ചേർത്തു. പ്രതിയെ ജുവനൈൽ മജിസ്ട്രേറ്രിന് മുന്നിൽ ഹാജരാക്കി. അപ്പോൾ തന്നെ ജാമ്യം അനുവദിച്ചു. സാധാരണ ഗതിയിൽ ജാമ്യം നൽകാറില്ലാത്തതാണ്. ജാമ്യം റദ്ദാക്കാൻ പൊലീസ് ആവശ്യപ്പെടും. പ്രതിയുടെ പിതാവും വാഹന ഉടമയുമായ ജഡ്ജിക്കെതിരെയും കേസെടുക്കും. ഒരു കാരണവശാലും പ്രതി രക്ഷപെടാനുള്ള സാഹചര്യമുണ്ടാവില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |