
സംസ്ഥാനത്തെ ഹെൽത്ത് ഡെസ്റ്റിനേഷനാക്കുന്നതിനുള്ള പദ്ധതിക്ക് രൂപരേഖ തയ്യാറാക്കുകയാണ്. ഇതിനായി വെൽനസ്-റീഹാബിലിറ്റേഷൻ സെന്ററുകൾ, സ്ട്രോക്ക് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ഹോളിസ്റ്റിക് ചികിത്സാസംവിധാനങ്ങൾ എന്നിവ ആരംഭിക്കുന്നതിന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസഡയറക്ടർ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ആരോഗ്യകരമായ ജീവിതശൈലിക്കുള്ള ബോധവത്കരണപദ്ധതി ഗ്രാമീണഗോത്രമേഖലയിൽ നിലമ്പൂർ നിയമസഭാമണ്ഡലത്തിലും മലയോരമേഖലയിൽ ഇടുക്കിമണ്ഡലത്തിലും, നഗരമേഖലയിൽ വട്ടിയൂർക്കാവ് മണ്ഡലത്തിലും നടപ്പാക്കും. ജില്ല, ജനറൽആശുപത്രികളിൽ 24മണിക്കൂർ സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്നതിനും ചികിത്സ വൈകുന്നത് ഒഴിവാക്കുന്നതിനും 1690ഡോക്ടർമാരുടെയും 977നഴ്സുമാരുടെയും തസ്തികസൃഷ്ടിക്കുന്നുണ്ട്. തിരുവിതാംകൂർ, കൊച്ചിൻ, മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വം ബോർഡുകളിലെ സ്വർണവും വിലപിടിപ്പുള്ള ആസ്തികളും ഡിജിറ്റലൈസ് ചെയ്യുന്നതിനും, സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമുളള സമഗ്രപ്രൊപ്പോസൽ പരിശോധനാഘട്ടത്തിലാണ്.
- കെ.മുരളീധരൻ
ആരോഗ്യമന്ത്രി
പി.ടി.ഉഷയെ അപമാനിച്ചതിൽ
സർക്കാർ മാപ്പ് പറയണം
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും സ്കൂൾ കായിക മേളയുടെ ബ്രാൻഡ് അംബാസഡറുമായ പി.ടി. ഉഷയോട് കാണിച്ച അവഗണനയിൽ സർക്കാർ പരസ്യമായി മാപ്പ് പറയണം. മുൻകൂട്ടി തീരുമാനിച്ചതിൽ നിന്നും വ്യത്യസ്തമായി ഉഷയെ മാറ്റിനിറുത്തി മുഖ്യമന്ത്രി കായികമേളയ്ക്ക് ദീപം തെളിച്ചത് അപമാനിക്കലാണ്. ഉഷ കായികമേളയുടെ ദീപം തെളിക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ അവരെ മാറ്റിനിറുത്തി മുഖ്യമന്ത്രി തിരി പകർന്നത് കായികമേളയുടെ ശോഭയാകെ കെടുത്തി. ഭരണകർത്താക്കൾ ദീപശിഖ കൊളുത്തുന്നതിൽ എതിർപ്പില്ല. പക്ഷേ, കായികതാരങ്ങളെ പൂർണ്ണമായി മാറ്റിനിറുത്തി അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല. മുൻ വർഷങ്ങളിൽ പി.ആർ.ശ്രീജേഷ്, ഐ.എം.വിജയൻ എന്നിവരെ ആദരിച്ചത് കണ്ണുതുറന്നു കാണണം.
മുൻവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |