ആറ്റിങ്ങൽ: ഊരുപൊയ്കയിൽ പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്‌പെക്ടർ ആയിരുന്ന ബിനീഷ് ലാൽ (50) ആണ് മരിച്ചത്. കുറ്റാന്വേഷണ മികവിനുള്ള 2025ലെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ 'കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പദക്' മെഡൽ നേടിയിരുന്നു. മരണകാരണം വ്യക്തമല്ല.
രാവിലെ 5.30ഓടെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ ബിനീഷ് ലാലിനെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാട്ടാക്കടയിലും ഇൻസ്പെക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ദിവ്യ, മക്കൾ: ദേവപ്രയാഗ്, ഭാവയാമി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക.
ഹെൽപ്പ്ലൈൻ നമ്പരുകൾ-1056, 0471- 2552056)
Bineesh Lal, a former Inspector with the Vigilance and Anti-Corruption Bureau, was found dead at his home in Oorupoika, Attingal. He had received the Union Home Minister's Kendriya Grihmantri Dakshata Padak in 2025 for excellence in investigation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |