SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.16 AM IST

ഗതാഗത നയം രൂപീകരിക്കും: മന്ത്രി സി.പി.ജോൺ

a

തൃശൂർ: സംസ്ഥാനത്ത് ഗതാഗത നയം രൂപീകരിക്കുമെന്ന് മന്ത്രി സി.പി.ജോൺ. റോഡ് സുരക്ഷയ്ക്കായി ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കും. പിഴകളും ശിക്ഷാനടപടികളും കൊണ്ടുമാത്രം റോഡിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനാവില്ല. മര്യാദകൾ പാലിച്ച് റോഡുകൾ ഉപയോഗിക്കുകയാണ് പ്രധാനം. ഗതാഗത സാക്ഷരതാ യജ്ഞത്തിന് അനുയോജ്യമായ പേര് നിർദ്ദേശിക്കാൻ മന്ത്രി അഭ്യർത്ഥിച്ചു. പ്ലസ് ടു പരീക്ഷ കഴിയുമ്പോൾ ലൈസൻസ് ലഭ്യമാകുന്ന രീതിയിൽ പാഠ്യപദ്ധതിയിൽ പ്രീലൈസൻസ് ഉൾപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചു. 10, 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വാഹനങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ കണ്ടംചെയ്തവ സ്കൂളിലെത്തിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPJOHN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA