SignIn
Kerala Kaumudi Online
Saturday, 06 June 2026 11.16 AM IST

വീണ്ടും ജീവനെടുത്ത് പാമ്പും ചൂടും, പാമ്പുകടിയേറ്റ് രണ്ടു മരണം, അ‌ഞ്ചു ​പേ​ർ​ ​ചി​കി​ത്സ​യിൽ

READ ENGLISH VERSION

forest
വിശാലാക്ഷിക്ക് പാമ്പുകടിയേറ്റ വീടിന്റെ പരിസരം അറക്കുളം ഫോറസ്റ്റ് സെക്ഷൻ ഓഫീസിലെ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​ര​ണ്ടു​പേ​ർ​ ​കൂ​ടി​ ​പാ​മ്പു​ ​ക​ടി​യേ​റ്റ് ​മ​രി​ച്ചു.13കാരൻ ഉൾപ്പെടെ ​ അ‌ഞ്ചു പേ​ർ​ ​പാ​മ്പു​ക​ടി​യേ​റ്റ് ​ചി​കി​ത്സ​യി​ൽ.​ ​ഇ​ടു​ക്കി​ ​തൊ​ടു​പു​ഴ​ ​കാ​ഞ്ഞാ​റി​ൽ​ ​താ​ന്നി​യ്ക്ക​പാ​റ​യി​ൽ​ ​പ​രേ​ത​നാ​യ​ ​വാ​സു​വി​ന്റെ​ ​ഭാ​ര്യ​ ​വി​ശാ​ലാ​ക്ഷി​ ​(86​),​ ​ക​ണ്ണൂ​ർ​ ​ത​ളി​പ്പ​റ​മ്പ് ​പ​ട്ടു​വം​ ​മു​തു​കു​ട​ ​ക​ല്ല​ട​ത്ത് ​ന​ബീ​സ​ ​(65​)​ ​എ​ന്നി​വ​രാ​ണ് ​മ​രി​ച്ച​ത്.

മുറ്റത്തോടു ചേർന്നുള്ള മാവിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു വിശാലാക്ഷിയെ പാമ്പുകടിച്ചത്. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വിശാലാക്ഷി തൊട്ടടുത്ത വീട്ടിലെത്തി വിവരമറിയിച്ച ഉടൻ കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫോറസ്റ്റ് ഉദ്യോഗസ്ഥർ വീടിന്റെ പരിസരത്ത് പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. സംസ്‌കാരം ഇന്നുച്ചയ്ക്ക് രണ്ടിന് കാഞ്ഞാർ കൈപ്പകവലയിലുള്ള മകന്റെ വീട്ടുവളപ്പിൽ. മക്കൾ: ബാലൻ, കുഞ്ഞുമോൻ, ശശി, കനകമ്മ. മരുമക്കൾ: ഗീത, സീത, ഗീത.

വെള്ളിയാഴ്ച ഉച്ചയ്ക്ക് വാടക വീട്ടിൽ വച്ച് പാമ്പുകടിയേറ്റ നബീസ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. കടിച്ചത് ശംഖുവരയൻ പാമ്പാണെന്നാണ് നിഗമനം. വീട്ടിൽ തളർന്നുവീണ നബീസയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആന്റിവെനം നൽകിയിരുന്നു. ഭർത്താവ്: അഹമ്മദ്. മകൾ: ഫാത്തിമ. മരുമകൻ: കബീർ.

വീട്ടുപരിസരം വൃ‌ത്തിയാക്കുന്നതിനിടെ ഇന്നലെ രാവിലെ 7.30നാണ് കൊല്ലം രാമൻകുളങ്ങര സ്വദേശി സുദേവന് (47) പാമ്പുകടി​യേറ്റത്. ഉടൻ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചു. ചുരട്ട ഇനത്തിലുള്ള പാമ്പാണ് കടിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.

തമിഴ്നാട്ടിൽ നിന്ന് വിനോദസഞ്ചാരത്തിന്റെ ഭാഗമായി ചെറായി ബീച്ചിലെത്തിയ കോയമ്പത്തൂർ സ്വദേശി ഷർമിളയ്ക്കും (38) പാമ്പുകടിയേറ്റു. ചെറായി ബീച്ച് പ്രസിഡൻസി റിസോർട്ടിന് പിന്നിൽ വച്ച് ഇന്നലെ രാവിലെയാണ് കടിയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്നാണ് നിഗമനം.

ത​ളി​പ്പ​റ​മ്പ് ​പ​ട്ടു​വ​ത്ത് ​കാ​വു​ങ്ക​ൽ​ ​വ​യ​ലാ​ളം​ ​പാ​ൽ​ ​സൊ​സൈ​റ്റി​ക്ക് ​സ​മീ​പ​ത്തെ​ ​ന​മ്പ്രോ​ൻ​ ​നാ​രാ​യ​ണി​ക്കും​ ​(79​)​ ​പാ​മ്പു​ക​ടി​യേ​റ്റു.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​വീ​ട്ടു​വ​ള​പ്പി​ൽ​ ​ച​കി​രി​ ​ശേ​ഖ​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ​ക​ടി​യേ​റ്റ​ത്.​ ​ക​ണ്ണൂ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​തീ​വ്ര​പ​രി​ച​ര​ണ​ ​വി​ഭാ​ഗ​ത്തി​ൽ​ ​വെ​ന്റി​ലേ​റ്റ​റി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​പാ​മ്പി​നെ​ ​ക​ണ്ടെ​ത്താ​നാ​യി​ല്ല.

കോ​ട്ട​യം​ ​എ​രു​മേ​ലി​യി​ൽ​ ​ക​ള​ത്തി​ൽ​ ​ശ്രീ​മ​ന്റെ​ ​മ​ക​ൻ​ ​ആ​ന​ന്ദി​ന് ​(13​)​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് ​ശ്രീ​നി​പു​രം​ ​നെ​ടു​ങ്കാ​വു​വ​യ​ലി​ൽ​ ​വ​ച്ചു​ ​പാ​മ്പ് ​ക​ടി​യേ​റ്റു.​ ​ഉ​ട​ൻ​ ​എ​രു​മേ​ലി​ ​സാ​മൂ​ഹി​കാ​രോ​ഗ്യ​ ​കേ​ന്ദ്ര​ത്തി​ൽ​ ​എ​ത്തി​ച്ച് ​ആ​ന്റി​വെ​നം​ ​ന​ൽ​കി.​ ​തു​ട​ർ​ന്ന് ​കോ​ട്ട​യം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​അ​ണ​ലി​ ​ഇ​ന​ത്തി​ലു​ള്ള​ ​പാ​മ്പാ​ണ് ​ക​ടി​ച്ച​തെ​ന്ന് ​വീ​ട്ടു​കാ​ർ​ ​സം​ശ​യി​ക്കു​ന്നു.

നാട്ടിക ബീച്ച് റിസോർട്ടിന് സമീപം വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ് അവശനിലയിലായ യുവാവിനെ ആശുപത്രിയിലെത്തിച്ചു. നാട്ടിക കാവുങ്ങൽ ഷെബീറിന്റെ മകൻ ഷെബീലിനെ(21) വീട്ടുകാരുടെ നിർദ്ദേശപ്രകാരം ആക്ട്‌സ് പ്രവർത്തകർ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാളം വിട്ട് ചേരയും

വീട്ടമ്മയ്ക്ക് കടിയേറ്റു

വെഞ്ഞാറമൂട്: വീടിന്റെ അടുക്കള ഭാഗത്ത് കൂട്ടിയിരുന്ന വിറക് എടുക്കുന്നതിനിടെ പുല്ലമ്പാറ മരുതുംമൂട് ആലുവിള വീട്ടിൽ ഷീബയ്ക്ക് (45) ചേരയുടെ കടിയേറ്റു. വിറക് കൊള്ളിയെന്ന് കരുതി ശ്രദ്ധിക്കാതെ ചേരയെ പിടിച്ചപ്പോഴാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

12 വർഷം മുമ്പ് പാമ്പ്

കടിയേറ്റയാൾ മരിച്ചു

കായംകുളം: പന്ത്രണ്ടുവർഷം മുമ്പ് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന കായംകുളം ചേരാവള്ളി പെരുമുഖത്ത് വടക്കതിൽ ജയിംസ് (60)​ മരിച്ചു. വീടിന്റെ മുറ്റത്തുവച്ച് അണലിയാണ് കടിച്ചത്. തുടർന്ന് ഗരുതരമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായി. സ്ട്രോക്ക് വന്നു. തലയിൽ രക്തം കട്ടപിടിച്ചതിനാൽ ശസ്ത്രക്രിയ വേണ്ടിവന്നു. ദീർഘനാളായി അബോധാവസ്ഥയിലായിരുന്നു. ഭാര്യ: റീന. മകൻ: റോബിൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA