
കോഴിക്കോട്: പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ തന്റെ സ്വകാര്യത ലംഘിക്കുന്ന തരത്തിൽ വീഡിയോയും മറ്റും പകർത്തി പ്രചരിപ്പിക്കുന്നതിനെതിരെ നിയമ നടപടിയെടുക്കുമെന്ന് ഫാത്തിമ തെഹ്ലിയ എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു. ജനപ്രതിനിധിയെന്ന നിലയിൽ പല പരിപാടികളിലും പങ്കെടുക്കാറുണ്ട്. പരിപാടികളിൽ സംഘാടകർ ഔദ്യോഗികമായി ഫോട്ടോയും വീഡിയോയും ചിത്രീകരിക്കാൻ ആളുകളെ ചുമതലപ്പെടുത്താറുണ്ട്. എന്നാൽ മീഡിയയെന്ന പേരിൽ ചിലർ പരിപാടികളിൽ ഇടപെടുകയും ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. ഇവരാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |