SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.56 AM IST

ഓൺലൈൻ ടാക്സി സമരം ആരംഭിച്ചു

fg

തിരുവനന്തപുരം: നിരക്ക് വർദ്ധനയുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ ഓൺലൈൻ ടാക്സി തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. യൂബർ, റാപ്പി‌ഡോ, ഓല, കേരള സവാരി എന്നീ ഓൺലൈൻ ആപ്പുകളെ ആശ്രയിക്കുന്ന തൊഴിലാളികളാണ് സമരരംഗത്തുള്ളത്. സർക്കാർ അംഗീകരിച്ച അടിസ്ഥാന നിരക്ക് നടപ്പിലാക്കുക, അന്യായമായ കമ്മിഷൻ നിരക്കുകൾ അവസാനിപ്പിക്കുക, ഡ്രൈവർമാരുടെ തൊഴിലും വരുമാനവും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സംയുക്ത സമരസമിതിയുടേയും കേരള സ്റ്റേറ്റ് ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്സ് യൂണിയന്റേയും (സി.ഐ.ടി.യു.) നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് എ.ജെ.സുക്കാർണോ ഉദ്ഘാടനം ചെയ്തു. ഷിയാസ് അദ്ധ്യക്ഷനായി. അജിൻ, പ്രകാശ്, സനൽ കാട്ടാക്കട, അമീർ ആസാദ്, പ്രകാശ് ഉള്ളൂർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TAXI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA