
തിരുവനന്തപുരം: ഭരണം മെച്ചപ്പെടുത്താനും ജനങ്ങൾക്ക് വേഗത്തിൽ സേവനം ലഭ്യമാക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സംവിധാനം ഉപയോഗിക്കാൻ സർക്കാർ. ഫയൽനോട്ടുകൾ തയ്യാറാക്കാനും മുൻകാല ഉത്തരവുകൾ കണ്ടെത്താനും ഫയലുകൾ ചുരുക്കാനും പരിഭാഷയ്ക്കും എ.ഐ ടൂളുകൾ ഉപയോഗിക്കും. ഉദ്യോഗസ്ഥർക്ക് സഹായ ഉപാധി എന്ന നിലയിലാകും എ.ഐ ഉപയോഗിക്കുക.
ഡിജിറ്റൽ സർവകലാശാലയുടെയും എ.ഐ വിദഗ്ദ്ധരുടെയും സഹായത്തോടെയാകും എ.ഐ ടൂളുകൾ കണ്ടെത്തുക. ഇതിനായി രാജ്യത്തെയും വിദേശത്തെയും രീതികൾ ഉൾപ്പെടുത്തി ഭരണചട്ടങ്ങൾ പരിഷ്കരിക്കാൻ ചീഫ്സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉത്തരവിറക്കി. പൊതുസേവന- കാര്യനിർവഹണ ചട്ടങ്ങൾ, ഭരണ-ധനകാര്യ മാന്വലുകൾ, സെക്രട്ടേറിയറ്റ് ഓഫീസ് മാന്വൽ, പൊതുസംഭരണ തത്വങ്ങൾ, കരാറുകൾ, പി.എസ്.സി നിയമമടക്കം പരിഷ്കരിക്കും.
ഭരണത്തെക്കുറിച്ച് ജനങ്ങൾ, അഭിഭാഷകർ, സംഘടനകൾ എന്നിവരിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കാൻ ഡിജിറ്റൽ പോർട്ടൽ സജ്ജമാക്കും. ഇതിനായി പൊതുഭരണ വകുപ്പിൽ ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീ-എൻജിനിയറിംഗ് സെൽ രൂപീകരിച്ചു. ചെലവിനായി 3.09കോടിയും അനുവദിച്ചു. സംവരണം, ഭരണഘടനാ സംരക്ഷണങ്ങൾ, സ്വാഭാവികനീതി എന്നിവ ലംഘിച്ചായിരിക്കില്ല ഭരണചട്ടപരിഷ്കാരം
ഭേദഗതി വരുത്തുന്ന
നിയമങ്ങളും ചട്ടങ്ങളും
പബ്ലിക് സർവീസ് ആക്ട്, സിവിൽസർവീസ് റൂൾസ്, പബ്ലിക് അക്കൗണ്ട്സ് ആക്ട്, വിജിലൻസ് ട്രൈബ്യൂണൽ നിയമം, പബ്ലിക് സെർവന്റ്സ് ആക്ട്, പ്രൈവറ്റ് എംപ്ലോയ്മെന്റ് ആൻഡ് ഗവൺമെന്റ് സർവീസ് നിയമം, ജീവനക്കാരുടെ പെരുമാറ്റച്ചട്ടം, പി.എസ്.സി റഗുലേഷൻ, സ്റ്റേറ്റ്-സബോർഡിനേറ്റ് സർവീസ് സ്പെഷ്യൽ റൂൾസ്, അഡ്മിനിസ്ട്രേറ്റീവ് സർവീസ് സ്പെഷ്യൽറൂൾസ്, കേരള സർവീസ് റൂൾസ്, വിദ്യാഭ്യാസ നിയമം, റൂൾസ് ഒഫ് ബിസിനസ്, ഫിനാൻഷ്യൽ കോഡ്, ട്രഷറി കോഡ്, വിവരാവകാശ നിയമം.
ഫയൽനീക്കം:
തട്ടുകൾകുറയ്ക്കും
എ.ഐയിലൂടെ സെക്രട്ടേറിയറ്റിലെ ഫയൽ നീക്കത്തിന്റെ തട്ടുകൾ കുറയ്ക്കും. നടപടിക്രമങ്ങൾ ലഘൂകരിക്കും. ആവർത്തിച്ചുള്ള പരിശോധനകൾ കുറയ്ക്കും
ഓഫീസ് മാന്വൽ, നിർദ്ദേശങ്ങൾ, വകുപ്പുതല മാന്വലുകൾ, അധികാര വികേന്ദ്രീകരണ ഉത്തരവുകൾ, വകുപ്പുകൾ തമ്മിലുള്ള റഫറൻസുകൾ എന്നിവ പുനഃപരിശോധിക്കും.
പദ്ധതികൾ തയ്യാറാക്കാനും ഭരണാനുമതി, സാങ്കേതികാനുമതി, ധനകാര്യ അനുമതി എന്നിവയ്ക്കുമുള്ള നടപടിക്രമങ്ങൾ പുനഃപരിശോധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |