
തിരുവനന്തപുരം: മനുഷ്യ- വന്യ ജീവി സംഘർഷത്തിൽ ജീവനും ജീവനോപാധിയും നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം 50% വർദ്ധിപ്പിക്കുമെന്ന് മന്ത്രി ഷിബു ബേബിജോൺ പറഞ്ഞു. വനാതിർത്തി പങ്കിടുന്ന തദ്ദേശസ്ഥാപന പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്യജീവി ഭീഷണി ലഘൂകരിക്കാൻ സംയുക്ത കർമ്മ പദ്ധതി ആസൂത്രണം ചെയ്യും. നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങളെ കാട്ടിലേക്ക് തിരിച്ചുകയറ്റുന്നതിന് 25 റാപ്പിഡ് റെസ്പോൺസ് ടീമുകൾ കൂടി രൂപീകരിക്കും.100 റെസ്ക്യൂ സംഘങ്ങൾ രൂപീകരിക്കുന്നതിന് 500 പേരെ പുതുതായി നിയമിക്കും. വനാതിർത്തി പ്രദേശത്തെ കർഷകരുടെ ഭൂമിയുമായി ബന്ധപ്പെട്ട എൻ. ഒ. സിക്ക് മറ്റ് നിയമക്കുരുക്കുകൾ ഇല്ലെങ്കിൽ മൂന്നു മാസത്തിനകം നൽകണം. കാട്ടാന ശല്യമുള്ള പ്രദേശങ്ങളിൽ വേലികളിൽ തേനീച്ചക്കൂടുകളും പരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.മന്ത്രി കെ.എം. ഷാജി അദ്ധ്യക്ഷത വഹിച്ചു. വനാതിർത്തികളിലെ പഞ്ചായത്തുകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് കൃത്യമായ ധാരണ ദ്രുതകർമ്മ സേനകൾക്കുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |