SignIn
Kerala Kaumudi Online
Wednesday, 22 July 2026 3.40 AM IST

കോഴിയിറച്ചി വില കൂട്ടി കെപ്കോ

d

തിരുവനന്തപുരം : പൊതുവിപണിയിൽ കോഴിയിറച്ചി വില ക്രമാതീതമായി വർദ്ധിക്കുന്നതിനിടെ സംസ്ഥാന പൗൾട്രി വികസന കോർപറേഷനും (കെപ്കോ) ഇറച്ചി വില കൂട്ടി. ഇറച്ചിയുടെ വിവിധ ഇനങ്ങൾക്ക് കിലോയ്ക്ക് 8 മുതൽ 31 രൂപ വരെയാണ് വർദ്ധിച്ചത്. ഫ്രഷ്ചിക്കൻ കിലോയ്ക്ക് 19 രൂപ വർദ്ധിപ്പിച്ചു. സ്പെഷ്യൽ കറി കട്ടിന് 22 രൂപയും ബോൺലെസ് ഇറച്ചിക്ക് (എല്ലില്ലാത്തത്) കിലോയ്ക്ക് 29 രൂപയും കോഴിയുടെ തുടയിറച്ചിക്ക് 24 രൂപയും കൂട്ടി. കറി കട്ട് - 259, ബോൺലെസ് ചിക്കൻ -479 എന്നിങ്ങനെയാണ് നിലവിലെ വില. വർദ്ധന ഞായർ മുതൽ നടപ്പിൽ വന്നു.

English Summary

Amid a sharp rise in chicken prices in the open market, the Kerala State Poultry Development Corporation (KEPCO) has also increased the price of chicken. Prices of different chicken products have been raised by ₹8 to ₹31 per kilogram.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHICKEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA