
കോഴിക്കോട്: കോഴിക്കോട്ട് വീട്ടിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധുവായ 21കാരൻ പിടിയിൽ. കോഴിക്കോട് പാളയം പുതിയ കോവിലകം പറമ്പ് ബിജുവിനെ (38) വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് കുറ്റിയിൽതാഴം തെക്കിനേടത്ത് മീത്തൽ ദീപക്കിനെ (21) പൊലീസ് അറസ്റ്രുചെയ്തത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇന്നലെ പുലർച്ചെ മാങ്കാവ് കുറ്റിയിൽതാഴത്തെ വീട്ടിൽ നിന്ന് ഇയാളെ പിടികൂടിയത്. 19ന് പുലർച്ചെയാണ് പാളയം ബസ്‌സ്റ്റാൻഡിനു പിന്നിലുള്ള ഒറ്റമുറി വീട്ടിൽ ബിജുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ലഹരിക്കടിമയായ ദീപക്കിന്റെ പേരിൽ നേരത്തെ കഞ്ചാവ് കേസുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാനസികാസ്വാസ്ഥ്യവുമുണ്ട്. അതിനു ചികിത്സ നിർദ്ദേശിച്ച ബിജുവിനോടുള്ള വെെരാഗ്യമാണ് കൊലയ്ക്കുകാരണം. തന്റെ കുടുംബ കാര്യങ്ങളിൽ ബിജു ഇടപെടുന്നതും ദീപക്കിനെ പ്രകോപിപ്പിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |