
കൊച്ചി: അൻസിബ ഹസനെതിരെ വർഗീയ പരാമർശം നടത്തിയെന്ന കേസിൽ ടിനി ടോമിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. കോടതി ഉത്തരവിനെ തുടർന്ന് ടിനിയെ പ്രതിയാക്കി കടവന്ത്ര പൊലീസ് എടുത്ത കേസിലാണിത്. ഇന്നലെ വൈകിട്ട് 5ന് കടവന്ത്ര സ്റ്റേഷനിൽ ഹാജരായ ടിനി രാത്രി എട്ടരയോടെ മടങ്ങി. അൻസിബയുടെ ആരോപണങ്ങൾ പൂർണമായി നിഷേധിച്ചുകൊണ്ടുള്ള മൊഴിയാണ് അദ്ദേഹം നൽകിയത്. ടിനിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു.
അതേസമയം, അപകീർത്തികരമായ പരാമർശങ്ങളുടെ പേരിൽ നടി ലക്ഷ്മിപ്രിയയ്ക്കെതിരെ അൻസിബ ഹസൻ നൽകിയ പരാതിയിൽ ക്രിമിനൽ കേസെടുക്കാനുള്ള വസ്തുതകളില്ലെന്ന് പ്രോസിക്യൂഷൻ എറണാകുളം മജിസ്ട്രേട്ട് കോടതിയെ അറിയിച്ചു. അപകീർത്തി കേസായി മാത്രമേ പരിഗണിക്കാനാകൂ എന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. കേസ് വിധി പറയാനായി 27ലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |