
ഡ്രോൺ പറത്തി നന്ദി പ്രകടിപ്പിച്ച് മുഖ്യമന്ത്രി
കൊച്ചി: കേരള പൊലീസ് സംഘടിപ്പിച്ച സൈബർ സുരക്ഷാ കോൺഫറൻസായ 'കൊക്കൂൺ 2026" സമാപിച്ചു. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഡ്രോൺ പറത്തി ഡെലിഗേറ്റുകൾക്ക് നന്ദി പ്രകടിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയോടെ സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വ്യക്തികളുടെ സ്വകാര്യതയും വിവരസുരക്ഷയും ഉറപ്പാക്കാൻ സൈബർ സുരക്ഷ അനിവാര്യമാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു.
അടുത്തവർഷം സെപ്തംബർ 21 മുതൽ 28 വരെ നടക്കുന്ന കൊക്കൂണിന്റെ 20-ാം പതിപ്പിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ടോണി ചമ്മണി എം.എൽ.എ, ചലച്ചിത്ര താരം ദുൽഖർ സൽമാൻ, വ്യവസായി എം.എ. യൂസഫലി, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, വിജിലൻസ് മേധാവി മനോജ് എബ്രഹാം, ഇസ്ട്ര പ്രസിഡന്റ് മനു സഖറിയ തുടങ്ങിയവർ സംസാരിച്ചു.
മുഖ്യമന്ത്രിക്ക് സംസാര നിയന്ത്രണം
തൊണ്ടയ്‌ക്ക് അസ്വസ്ഥതയുള്ളതിനാൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ എറണാകുളം ജില്ലയിൽ നടന്ന പരിപാടികളിൽ പ്രസംഗിച്ചില്ല. എഴുതി തയ്യാറാക്കിയ പ്രസംഗം സംഘാടകർ വായിച്ചു.
എറണാകുളം ഗ്രാൻഡ് ഹയാത്തിൽ നടന്ന 19-ാമത് കൊക്കൂൺ സൈബർ സുരക്ഷാ കോൺഫറൻസിന്റെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഡ്രോൺ പറത്തുന്നു. മന്ത്രി റോജി എം. ജോൺ, ഹൈബി ഈഡൻ എം.പി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, നടൻ ദുൽഖർ സൽമാൻ, ഡി.ജി.പി റവാഡ ചന്ദ്രശേഖർ, ടോണി ചമ്മണി എം.എൽ.എ, വിജിലൻസ് മേധാവി മനോജ് എബ്രഹാം തുടങ്ങിയവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |