SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.16 AM IST

പി.എസ്.സിക്കെതിരെ വിവരാവകാശ കമ്മിഷന് വീണ്ടും പരാതി

a

തിരുവനന്തപുരം: വിവരാവകാശ കമ്മിഷന്റെ ഉത്തരവ് നടപ്പാക്കാതെ പി.എസ്.സി ഒളിച്ചു കളിക്കുന്നുവെന്നും കമ്മിഷൻ നിർദ്ദേശിച്ച രേഖകൾ കൈമാറുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഉദ്യോഗാർത്ഥി വീണ്ടും പരാതി നൽകി. ആസൂത്രണ ബോർഡ് പരീക്ഷയിലെ ഉത്തരക്കടലാസുകൾ നൽകണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്നു കാട്ടി ശ്യാം കൃഷ്ണനാണ് പരാതി നൽകിയത്. ഏഴു ദിവസത്തിനകം രേഖകൾ കൈമാറണമെന്ന് വിവരാവകാശ കമ്മിഷൻ പി.എസ്.സിയോട് നിർദ്ദേശിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും നൽകിയില്ലെന്നാണ് പരാതി. ഉത്തരവ് നടപ്പാക്കാത്ത ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA