SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.54 AM IST

ഡോ. റാമിനെ വിട്ടയച്ചത് ഐ.ജി അന്വേഷിക്കും: മന്ത്രി ചെന്നിത്തല

ramesh-chennithala

കൊച്ചി: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ നിതിൻരാജിന്റെ മരണത്തിൽ പിടിയിലായ ഡോ. എം.കെ.റാമിനെ വിട്ടയച്ചതിനെക്കുറിച്ച് ഉത്തരമേഖല ഐ.ജി പുട്ട വിമലാദിത്യ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കും. കേസ് അന്വേഷിക്കാൻ ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘത്തെ നിയോഗിച്ചതായും അറിയിച്ചു.

മയക്കുമരുന്നിനു അടിമകളായവർക്ക് വിദഗ്ദ്ധ ചികിത്സയും പുനരധിവാസവും ഉറപ്പാക്കാൻ ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടമായി 'തൂഫാൻ കെയർ" പദ്ധതി ആരംഭിക്കും. പ്രമുഖ ആശുപത്രികളുമായി ചർച്ചകൾ തുടരുകയാണ്. 60ഓളം പേർ ചികിത്സയിലുണ്ട്. സ്‌കൂൾ വിദ്യാർത്ഥികൾക്കായി മനഃശാസ്ത്ര കൗൺസലിംഗ് ആരംഭിക്കും. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, മോഹൻലാൽ എന്നിവർ പങ്കെടുക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയുടെ തീയതി വൈകാതെ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA