SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.49 PM IST

കോഴിക്കോട് മലേറിയ സ്ഥിരീകരിച്ചു

a

കോഴിക്കോട്: ഒളവണ്ണ ഇരങ്ങല്ലൂരിലെ അറുപത്തിമൂന്നുകാരന് മലേറിയ സ്ഥിരീകരിച്ചു. ചുമട്ടുതൊഴിലാളിയായ ഇദ്ദേഹം പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽചികിത്സയിൽ കഴിയുന്നതിനിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം കോഴിക്കോട് തിക്കോടിയിൽ മദ്ധ്യപ്രദേശിൽ നിന്നെത്തിയ തൊഴിലാളിക്കും മലേറിയ സ്ഥിരീകരിച്ചിരുന്നു. പനി ബാധിച്ച് പയ്യോളിയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയ യുവാവിനാണ് രോഗം. വാടക കെട്ടിടത്തിൽ യുവാവിനൊപ്പം താമസിക്കുന്ന 15 തൊഴിലാളികളുടെ രക്തവും പരിശോധനയ്ക്കയച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SICK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA