SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.16 AM IST

വിജിലൻസ് ക്ലിയറൻസില്ല: ദേവസ്വം ജീവനക്കാർ പ്രതിസന്ധിയിൽ 

a

തിരുവനന്തപുരം: വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റില്ലാതെ വിജിലൻസിലേക്ക്

സ്ഥലം മാറ്റിയതിനാൽ പുതിയ തസ്തികയിൽ ചുമതലയേൽക്കാൻ കഴിയാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർ .

വിജിലൻസ് ക്ലിയറൻസ് പരിശോധിക്കേണ്ട ഉത്തരവാദിത്തം ബോർഡിനും ദേവസ്വം വിജിലൻസിനുമാണ്. പുതിയ സ്ഥലത്ത് ചുമതലയേൽക്കാനെത്തിയപ്പോൾ ബോർഡ് തടഞ്ഞു.പഴയ തസ്തികയിൽ സ്ഥലം മാറിയെത്തിയ ജീവനക്കാർ ചുമതലയേൽക്കുകയും ചെയ്തു. ജോലിയിൽ പ്രവേശിക്കാൻ കഴിയാത്തവർക്ക് ഈ മാസത്തെ ശമ്പളവും ലഭിക്കില്ല.

ശബരിമല, പമ്പ, നിലയ്ക്കൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ നിയമനവും നടത്തിയിട്ടില്ല.

ഹൈക്കോടതിയുടെ അനുമതിയോടെ വേണം നിയമനം . ഇന്ന് ചേരുന്ന ദേവസ്വം ബോർഡ് യോഗം പുതിയ സ്ഥലംമാറ്റ പട്ടികയ്ക്ക് രൂപം നൽകുമെന്നാണ് സൂചന. ജോലിയിൽ പ്രവേശിക്കാൻ കഴിയാത്തവരെയും പരിഗണിച്ചേക്കും.സബ് ഗ്രൂപ്പ് ഓഫീസർമാരുടെ സ്ഥലംമാറ്റ പട്ടികയ്ക്ക് അടുത്ത ദേവസ്വം ബോർഡ് യോഗം അംഗീകാരം നൽകും.തന്ത്രി സ്ഥാനത്തു നിന്നും ഒഴിവാക്കണമെന്നും മകൻ ബ്രഹ്മദത്തനെ തന്ത്രിയാക്കണമെന്നുള്ള ശബരിമല തന്ത്രി കണ്ഠരര് രാജീവരരുടെ കത്തിൽ ബോർഡ് തീരുമാനമെടുത്ത് ഹൈക്കോടതിയെ അറിയിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIGILANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA