
തിരുവനന്തപുരം: ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഡെപ്യൂട്ടി സ്പീക്കർമാർക്കും സബ്മിഷനും ശ്രദ്ധക്ഷണിക്കലും അവതരിപ്പിക്കാൻ അനുമതി നൽകുന്നത് പരിഗണിക്കുമെന്ന് സ്പീക്കർ തിരുവഞ്ചുർ രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു. ബഡ്ജറ്റ് ചർച്ചയിൽ പങ്കെടുക്കവെ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനാണ് ആവശ്യം ഉന്നയിച്ചത്. മണ്ഡലത്തിലെ പ്രശ്നങ്ങൾ ഉന്നയിക്കാൻ ഡെപ്യൂട്ടി സ്പീക്കർമാർക്കുള്ള പരിമിതി ഒഴിവാക്കണമെന്നും സഭാ ചട്ടങ്ങളിൽ ആവശ്യമായ ഇളവു വരുത്തണമെന്നും ഷാനിമോൾ ആവശ്യപ്പെട്ടു. ന്യായമായ ആവശ്യമാണെന്നും സഭ അനുഭാവപുർവം പരിഗണിക്കണമെന്നും ചർച്ചയിൽ ഇടപെട്ടു സംസാരിച്ച മുഖ്യമന്ത്രി വി .ഡി സതീശൻ പറഞ്ഞു. വർഷങ്ങളായി ഡെപ്യൂട്ടി സ്പീക്കർമാർ ഉന്നയിക്കുന്ന അവശ്യമാണിത്. ഇക്കാര്യം സഭ പരിഗണിക്കുമെന്ന് സ്പീക്കർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |