തിരുവനന്തപുരം ജില്ലയിലെ കുമാരപുരത്തിന് അടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര. വീടിന് വശത്തായി തേങ്ങ കൂട്ടിയിട്ടിരിക്കുന്ന അവിടേക്ക് ഒരു വലിയ മൂർഖൻ കയറുന്നത് വീട്ടുടമ കണ്ടു. ഉടൻ തന്നെ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു. സ്ഥലത്ത് നിന്ന് തേങ്ങകൾ മാറ്റിയതും മൂർഖനെ കണ്ടു. നല്ല ആരോഗ്യമുള്ള പാമ്പാണ്. കടിക്കാനായി പല തവണ നോക്കിയെങ്കിലും വാവ അപ്പോഴെല്ലാം ഒഴിഞ്ഞുമാറി. പിന്നാലെ മൂർഖനെ ചാക്കിലാക്കി അവിടെ നിന്ന് മറ്റൊരിടത്തേക്ക് പോയി.

തുടർന്ന് വഴയിലയിലെ വീട്ടിലേക്കാണ് വാവയും സംഘവും എത്തിയത്. ഇവിടെ വീടിനോട് ചേർന്ന മാളത്തിൽ നിന്ന് ഒരു പ്രായം കൂടിയ മൂർഖൻ പാമ്പിനെ പിടികൂടി. ഇതിന്റെ ഒരു കണ്ണിന് കാഴ്ച കുറവാണെന്ന് വാവ കണ്ടെത്തി. കാണുക, രണ്ട് മൂർഖൻ പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |