SignIn
Kerala Kaumudi Online
Saturday, 06 June 2026 6.31 AM IST

തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു

READ ENGLISH VERSION
snake-

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് പാമ്പുകടിയേറ്റു. പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർ ശ്രേയയ്ക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ 11 മണിയ്ക്ക് കാർ പാർക്കിംഗിൽ വച്ച് കാലിലാണ് കടിയേറ്റത്. കാർ പാർക്ക് ചെയ്തശേഷം ഇറങ്ങുമ്പോഴായിരുന്നു സംഭവം. കടിയേറ്റതിന് പിന്നാലെ സഹപ്രവർത്തകരായ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ശ്രേയയെ അടിയന്തര ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലെ പ്രത്യേക ഒബ്സ‌വേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SNAKEBITE, MEDICAL COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA