SignIn
Kerala Kaumudi Online
Thursday, 25 June 2026 7.56 AM IST

പ്രവാസം അൽപം പ്രയാസമാണ്; വിങ്ങലടക്കാനാകാതെ കുരുന്ന് തേടിയത് വിദേശത്തുള്ള ഉപ്പാനെ, വൈറലായി വീഡിയോ

kid

വിദേശത്ത് ജോലി ചെയ്യുന്ന അച്ഛന്മാരെ കാത്തിരിക്കുന്ന, വല്ലപ്പോഴുമുള്ള അവരുടെ വരവുകൾ ആഘോഷമാക്കുന്ന ഒരുപാട് കുരുന്നുകൾ നമുക്ക് ചുറ്റുമുണ്ട്. ഓരോ ദിവസവും അച്ഛനോട് പറയാനായി പരാതികളും പരിഭവങ്ങളും കൂട്ടിവയ്‌ക്കുന്നവരാകും പലരും. അനുസരണക്കേടിന് അമ്മമാർ തല്ലാൻ പിടിക്കുമ്പോൾ പലപ്പോഴും കുഞ്ഞുമക്കൾ ആശ്രയിക്കുന്നത് അച്ഛന്മാരെയായിരിക്കും. അതിപ്പോൾ അച്ഛന്മാർ നാട്ടിലുണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങനെ തന്നെയാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയുടെ കണ്ണ് നനയിക്കുന്നത്.

അമ്മ വഴക്ക് പറഞ്ഞതിന്റെ സങ്കടത്തിൽ വിദേശത്തുള്ള അച്ഛന്റെ ഫോട്ടോയിൽ നോക്കി കരയുകയാണ് കുരുന്ന്. വിങ്ങിപ്പൊട്ടി കരയുന്നതിനിടയ്‌ക്കെല്ലാം അവൾ ആ ഫോട്ടോയിൽ ഉമ്മ വയ്‌ക്കുന്നുണ്ട്. ആ കുരുന്നിന്റെ മനസിൽ അച്ഛന്റെ സ്ഥാനം എത്ര വലുതാണെന്ന് തോന്നിപ്പോകുന്ന നിമിഷം.

'കുറുമ്പ് കാണിച്ചതിന് ഉമ്മച്ചി ചീത്ത പറഞ്ഞ സങ്കടം പറയാൻ,ഫോട്ടോയിലെ ഉപ്പയെ ആയിരുന്നു അവൾ തേടിയത്. അല്ലെങ്കിലും പെൺകുട്ടികൾക്ക് ഉപ്പ എന്നത് അവരുടെ ലോകമാണ്' എന്നാണ് വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്. ദൂരെ ആയാലും എന്റെ ലോകം മുഴുവൻ ഈ കുഞ്ഞുമുഖത്തിലാണെന്നായിരുന്നു വീഡിയോയ്‌ക്ക് താഴെ കുട്ടിയുടെ അച്ഛൻ കുറിച്ചത്.

മറ്റ് നിരവധിപേർ വീ‌ഡിയോയിൽ പ്രതികരിച്ച് രംഗത്തെത്തി. അതിൽകൂടുതലും വിദേശത്ത് ജോലി ചെയ്യുന്ന അച്ഛന്മാരും അവരുടെ ഭാര്യമാരും ആണെന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. പലരും നാട്ടിൽ തങ്ങളുടെ വരവും കാത്തിരിക്കുന്ന മക്കളുടെ ഓർമ്മകൾ പങ്കുവച്ചു. 'ഞാൻ ഈ വിഡിയോ ഇരുന്ന് കാണുമ്പോൾ എന്റെ മോള് നാട്ടിലവിടെ ചുട്ടുപൊള്ളുന്ന പനിയുമായി കിടക്കുകയാ ഒന്നെടുക്കാനോ, ആശ്വസിപ്പിക്കാനോ കഴിയാതെ ഞാൻ ഇവിടെയും' എന്നാണ് ഒരാൾ കുറിച്ചത്. ഉമ്മായെ വഴക്കുപറയാമെന്ന് പറഞ്ഞ് കുട്ടിയെ ആശ്വസിപ്പിക്കുന്നവരും കുറവല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIDS, VIRALVIDEO, FAMILY, CHILDREN, HEART TOUCHING, FAMILY BOND, MIGRANT LIFE, WORKING ABROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY