SignIn
Kerala Kaumudi Online
Saturday, 06 June 2026 5.11 AM IST

മലയാളം പാട്ടിന് തകർപ്പൻ ചുവടുകളൊരുക്കി ആഘോഷം; കാനഡയെ ഇന്ത്യൻ കോളനിയാക്കിയെന്ന് വിമർശനം

dance

ടൊറാന്റോ: ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ആളുകൾ ഉപരിപഠനത്തിനായി ചേക്കേറുന്ന രാജ്യങ്ങളിലൊന്നാണ് കാന‌‌ഡ. ഇപ്പോഴിതാ, ഇന്ത്യൻ പാരമ്പര്യം ആഘോഷിക്കുന്നതിനും ആസ്വദിക്കുന്നതിനുമായി പ്രവാസികൾ ടൊറാന്റോയിൽ ഒരുക്കിയ സാംസ്‌കാരിക പരിപാടിയുടെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. പരിപാടിയിൽ മലയാളം പാട്ടുകൾക്ക് നൃത്തം ചെയ്യുന്ന നൂറുകണക്കിനുപേരെ കാണാനാകും. മറ്റൊരു രാജ്യത്ത് നമ്മുടെ സംസ്‌കാരം ആഘോഷിക്കുന്നത് കണ്ട് മലയാളികൾ അഭിമാനിക്കുമ്പോൾ മറുവശത്ത് ഇതേ ദൃശ്യങ്ങൾ വിവാദത്തിന് തിരികൊളുത്തുകയാണ്.

'കാനഡ ഒരു ഇന്ത്യൻ കോളനിയായി മാറിയിരിക്കുന്നു, ഞങ്ങൾക്ക് ഇങ്ങനെ സംഭവിക്കുന്നത് അനുവദിക്കാനാകില്ല' എന്ന അടിക്കുറിപ്പോടെയാണ് ഒരാൾ സോഷ്യൽ മീഡിയയിൽ പരിപാടിയുടെ ദൃശ്യങ്ങൾ പങ്കുവച്ചത്. കുടിയേറ്റക്കാരുടെ ഒഴുക്ക് കാരണം പ്രാദേശിക പൗരന്മാർ ന്യൂനപക്ഷമായി മാറുകയാണെന്നാണ് പോസ്റ്റിൽ ആരോപിക്കുന്നത്. ഇത് സോഷ്യൽ മീഡിയയിൽ സംവാദത്തിന് കാരണമായി.

കുടിയേറ്റക്കാർ പ്രാദേശിക സംസ്‌കാരവുമായി ഇണങ്ങുന്നതിനുപകരം വിദേശത്ത് അവരുടെ മാതൃരാജ്യത്തിന്റെ പാരമ്പര്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതിനെ പലരും കുറ്റപ്പെടുത്തി. ഇത്തരം ആഘോഷങ്ങൾ പൂർണമായും നിരോധിക്കണമെന്നും ചിലർ ആവശ്യപ്പെട്ടു. അതേസമയം, എതിർപ്പുകളെ പ്രതിരോധിച്ചുകൊണ്ടും ചിലർ രംഗത്തെത്തി. ഗണ്യമായ നികുതി അടയ്‌ക്കുകയും നിർണായകമായ തൊഴിൽ ക്ഷാമം നികത്തുകയും ചെയ്യുന്ന കുടിയേറ്റക്കാരുടെ സംഭാവനകൾ കൊണ്ടാണ് കാനഡയുടെ അടിത്തറ ഭദ്രമായിരിക്കുന്നതെന്ന് ചിലർ വാദിച്ചു. മറ്റു ചിലരാകട്ടെ ഇത്തരം ആഘോഷങ്ങൾ നിരുദ്രവകരമാണെന്നും അത് ആസ്വദിക്കുന്നതിൽ എന്താണ് തെറ്റെന്നും ചോദിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VIRALVIDEO, CRITICISM, CANADA, FESTIVAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360