SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.45 AM IST

മഴക്കാലമായതോടെ ഷൂസിലും ചെരുപ്പിലും ദുർഗന്ധം വരുന്നുണ്ടോ? എളുപ്പത്തിൽ മാറ്റാൻ നാലുമാർഗങ്ങൾ

shoes

വേനൽമാറി കേരളത്തിൽ മഴക്കാലം എത്തിയിരിക്കുകയാണ്. അമിതമായ ചൂട് മാറിയത് ആശ്വാസമാണെങ്കിലും മഴ കാരണം ജനങ്ങൾക്ക് പലവിധ ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവരുന്നു. അതിലൊന്നാണ് ഈർപ്പം നിറഞ്ഞ കാലുകളും ഷൂസും. മഴക്കാലത്ത് പുറത്തിറങ്ങുമ്പോൾ എല്ലാവരും അനുഭവിക്കുന്ന പ്രശ്‌നമാണിത്. കാലുകൾ നനയുന്നതിനാൽ എല്ലാവർക്കും ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നു.

ഷൂസിൽ നിന്നും ചെരുപ്പിൽ നിന്നുമെല്ലാം നനവ് കാരണം ദുർഗന്ധം ഉണ്ടാവുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പൊതുസ്ഥലങ്ങളിൽ ഈ ദുർഗന്ധം നമ്മെ നാണംകെടുത്തുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമായി ചെയ്യാവുന്ന ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം.

  1. ബേക്കിംഗ് സോഡ- ഷൂസ് അഴിച്ചുവച്ച ശേഷം അതിനുള്ളിലേക്ക് അൽപ്പം ബേക്കിംഗ് സോഡ വിതറുക. ഇത് ദുർഗന്ധവും ഈർപ്പവും വലിച്ചെടുക്കാൻ സഹായിക്കും. രാവിലെ ഷൂസ് ഇടുന്നതിന് മുമ്പ് ഇത് തട്ടിക്കളഞ്ഞാൽ മതി.
  2. വിനാഗിരി - ഒരു സ്‌പ്രേ ബോട്ടിലിൽ വെള്ളവും വിനാഗിരിയും തുല്യ അളവിലെടുത്ത് യോജിപ്പിച്ച ശേഷം ഷൂസിനുള്ളിൽ സ്‌പ്രേ ചെയ്യുക. ഇത് ദുർഗന്ധത്തിന് കാരണമാകുന്ന ബാക്‌ടീരിയയെ നശിപ്പിക്കും.
  3. ഓറഞ്ചിന്റെ തൊലി - ഷൂസ് അഴിച്ചുവച്ച ശേഷം ഉള്ളിൽ ഓറഞ്ച് തൊലിയിട്ട് വയ്‌ക്കുക. ദുർഗന്ധം മാറ്റി ഷൂസിന് നല്ല സുഗന്ധം നൽകാൻ ഇത് സഹായിക്കും.
  4. ടീ ബാഗുകൾ - ഉപയോഗിച്ച ശേഷം ബാക്കിവന്ന ടീബാഗുകൾ ഉണക്കി ഷൂസിനുള്ളിൽ വച്ചാൽ സുഗന്ധം ഉണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TIPS, SHOES, BAD SMELL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY