SignIn
Kerala Kaumudi Online
Saturday, 06 June 2026 3.44 AM IST

കൊച്ചുതോട്, ആക്കപ്പള്ളിത്തോട് നവീകരണത്തിന് തുടക്കം

a

മാവേലിക്കര: മാവേലിക്കര നിയോജക മണ്ഡലത്തിൽ രണ്ട് തോടുകളുടെ നവീകരണത്തിന് തുടക്കമായി. ആക്കപ്പള്ളി തോടിന്റെയും കൊച്ചുതോടിന്റെയും നവീകരണമാണ് തെക്കേക്കര ,ഭരണിക്കാവ് പഞ്ചായത്തുകളുടെ അതിർത്തിയായ വാത്തികുളം കാര്യാടിൽ ജംഗ്ഷനിൽ എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തത്. മാവേലിക്കര നിയോജക മണ്ഡലതല പരിസ്ഥിതി ദിനാഘോഷത്തിന് തുടക്കം കുറിച്ചു കൂടിയാണ് തോട് നവീകരണ പ്രവർത്തനങ്ങൾക്ക് ഇവിടെ തുടക്കമായത്.

ചടങ്ങിൽ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് പ്രിയ വിനോദ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് വിഷ്ണു ഗോപിനാഥ്, സെക്രട്ടറി എസ്.നവാസ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.രാജേന്ദ്രൻ, ബിജി ഹരികുമാർ, രശ്മി വിജയകുമാർ, സി.ഡി.എസ് അധ്യക്ഷ ബിന്ദു ചന്ദ്രഭാനു, ഹരിതകർമ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്ന് 12 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ആഴും കൂട്ടും, പോള നീക്കും

 ബാർജ് ഉപയോഗിച്ച് പോള നീക്കം ചെയ്ത് ആഴം കൂട്ടി ശുചീകരിക്കും

 രണ്ടു തോടുകളും തൊടിയൂർ ആറാട്ടുകടവ് തോട്ടിലാണ് പതിക്കുന്നത്

 തെക്കേക്കരയ്ക്ക് ഒരു പുഴ പദ്ധതിപ്രകാരമാണ് തോട് നവീകരണം

ചെലവ്

12ലക്ഷം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, AS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL