
ഹരിപ്പാട്: ജനാധിപത്യം പൂർണാർത്ഥത്തിൽ നിലനിൽക്കണമെങ്കിൽ വാർത്താ മാദ്ധ്യമങ്ങളുടെ സജീവമായി ഇടപെടൽ അനിവാര്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് പ്രസ് ക്ലബ് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള വിഷയങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്നതിൽ പ്രാദേശിക മാദ്ധ്യമപ്രവർത്തകർ വലിയ പങ്കാണ് വഹിക്കുന്നത്. പ്രാദേശിക ലേഖകർക്ക് ക്ഷേമനിധി നടപ്പാക്കുന്നതിന്റെ സാദ്ധ്യതകൾ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് എം. കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.എ. ഗഫൂർ, ട്രഷറർ അനിൽ ജി. മുതുകുളം, സജീവ് സേനൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |