
അമ്പലപ്പുഴ : കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐ .ആർ .ഇ. എൽ ഇന്ത്യ ലിമിറ്റഡ് ചവറയുടെ 2025-26 ലെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയിൽ ഉൾപ്പെടുത്തി തോട്ടപ്പള്ളി ഫിഷിങ്ങ് ഹാർബറിൽ വാട്ടർ എ .ടി .എം സ്ഥാപിച്ചു . ഐ. ആർ. ഇ. എൽ ചവറ ജനറൽ മാനേജറും യൂണിറ്റ് ഹെഡുമായ എൻ. എസ്. അജിത്ത് ഉദ്ഘാടനം ചെയ്തു. ഹാർബർ എഞ്ചിനീയറിംഗ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഡി.എസ്. സന്തോഷ് കുമാർ , അസി. എഞ്ചിനീയർ അൽഫോൺസ സി. ജോൺ , ഫിഷറീസ് അസി .ഡയറക്ടർ ടി.ചന്ദ്രലേഖ ,ഐ. ആർ. ഇ .എൽ ഡപ്യൂട്ടി ജനറൽ മാനേജർമാരായ കെ.എസ്. ഭക്‌തദർശൻ ,എസ്. അനന്ത പതമനാഭൻ , ചീഫ് മാനേജർ ബിമൽ ജോഷി , മാനേജർ വി. അജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |