SignIn
Kerala Kaumudi Online
Monday, 15 June 2026 1.14 PM IST

വയോജന വകുപ്പിൽ ആയുർവേദത്തിന്  പ്രാധാന്യം നൽകണം: എ.എം.എ.ഐ 

ayurveda-assn
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ അങ്കമാലിയിലെ ആസ്ഥാന മന്ദിരത്തിൽ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരി പ്രസംഗിക്കുന്നു

അങ്കമാലി: പുതുതായി ആരംഭിക്കുന്ന സംസ്ഥാന വയോജന വകുപ്പിൽ ആയുർവേദത്തിന് പ്രാധാന്യം നൽകണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ( എ.എം.എ.ഐ ) സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബഡ്ജറ്റിൽ ആയുർവേദത്തിന് കൂടുതൽ വിഹിതം വകയിരുത്തണം. രാജ്യത്തിന്റെ തനതു വൈദ്യശാസ്ത്രമായ ആയുർവേദത്തെ അവഹേളിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണം.
എ .എം.എ. ഐ ആസ്ഥാന മന്ദിരത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പി. കെ. ഹരിദാസ് , സംസ്ഥാന ട്രഷറർ ഡോ. ഷബീൽ ഇബ്രാഹിം, ഡോ. റോഷ്‌ന സരേഷ്, ഡോ. സീനിയ അനുരാഗ്, ഡോ. പി.വി. അരുൺ, ഡോ. വരുൺ നടരാജൻ, ഡോ. ഇട്ടൂപ്പ് ജെ അഞ്ചേരിൽ, ഡോ. ഷെറീസി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, AYURVEDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL