
കൊല്ലം: കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാകമ്മിറ്റി നൽകുന്ന നാലാമത് വിചാർ വിഭാഗ് പ്രതിഭാ പുരസ്കാരം എഴുത്തുകാരനും പ്രസാധകനുമായ വി.ടി.കുരീപ്പുഴയ്ക്ക്. എഴുത്തുകാരൻ, പ്രസാധകൻ, സാംസ്കാരിക പ്രവർത്തകൻ, പ്രഭാഷകൻ എന്നീ നിലകളിലെ സംഭാവനകൾ വിലയിരുത്തിയാണ് പുരസ്കാരം. ചെറുവക്കൽ ഗോപകുമാർ, ഡോ. പെട്രീഷ്യ ജോൺ, കലയപുരം മോനച്ചൻ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജൂൺ 25ന് രാവിലെ 10.30ന് കൊല്ലം പ്രസ്ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.സി.വിഷ്ണുനാഥ് പുരസ്കാരം സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |