
അഞ്ചാലുംമൂട്: അഞ്ചാലുംമൂട് മേഖലയുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് പോസ്റ്റ് ഓഫീസ് നഗർ റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 'അറൈസ് അഞ്ചാലുംമൂട്' വെർച്ച്വൽ കാമ്പയിന്റെ ലോഗോ പ്രകാശനം മന്ത്രി ബിന്ദുകൃഷ്ണ നിർവഹിച്ചു. പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തത്തോടെ അഞ്ചാലുംമൂടിന്റെ അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം, സുരക്ഷ, സാമൂഹിക ക്ഷേമം എന്നിവ മെച്ചപ്പെടുത്താനുള്ള ആശയ സ്വരൂപണം നടത്തുകയാണ് കാമ്പയിന്റെ ലക്ഷ്യം. മുരുന്തൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ആർ.മോഹൻ ബാബു, റസിഡന്റ്സ് അസോ. പ്രസിഡന്റ് എം.ശ്രീകുമാർ, സെക്രട്ടറി വി.ആർ.ശർമ്മ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |