SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.01 AM IST

അൾട്രാ സൗണ്ട് സ്കാനിംഗിന്: വിക്ടോറിയ ആശുപത്രിയിൽ ഒരുമാസം കാക്കണം

ultra

കൊല്ലം: വിക്ടോറിയ ആശുപത്രിയിൽ ഗർഭിണികൾക്കും മറ്റ് സ്ത്രീ സംബന്ധ രോഗങ്ങളുമായി എത്തുന്നവർക്കും ആൾട്രാ സൗണ്ട് സ്കാനിംഗിനായി കാത്തിക്കേണ്ടി വരുന്നത് ഒരുമാസം വരെ. നൂറുകണക്കിന് സ്ത്രീകളെത്തുന്ന ജില്ലാ കേന്ദ്രത്തിലുള്ള ആശുപത്രിയായിട്ടും സ്ഥിരം റേഡിയോളജിസ്റ്റ് ഇല്ലാത്തതിനാൽ അടിയന്തര സ്കാനിംഗുകൾ മാത്രമാണ് അതാത് ദിവസങ്ങളിൽ നടത്തുന്നത്.

ഗർഭിണികൾക്ക് ആൾട്രാ സൗണ്ട് സ്കാനിംഗ് മാത്രമേ നടത്താവൂ. അതുകൊണ്ട് വിക്ടോറിയയിൽ മൂന്ന് അൾട്രാ സൗണ്ട് സ്കാനിംഗ് യന്ത്രങ്ങളുണ്ട്. പക്ഷെ രാവിലെ എട്ട് മുതൽ പത്തുവരെ മാത്രമേ താത്കാലിക റേഡിയോളജിസ്റ്റിന്റെ സേവനമുള്ളു. സ്ഥിരം തസ്തിക ഇല്ലാത്തതിനാൽ എച്ച്.എം.സിയാണ് താത്കാലിക റേഡിയോളജിസ്റ്റിനെ നിയമിച്ചിരിക്കുന്നത്. ഡോക്ടറുടെ കുറിപ്പുമായി അൾട്രാ സൗണ്ട് സ്കാനിംഗ് കേന്ദ്രത്തിൽ എത്തുമ്പോൾ ഒരുമാസം കഴിഞ്ഞുള്ള തീയതിയാണ് ലഭിക്കുന്നത്. ഇതിനിടയിൽ ഡോക്ടറെ വീണ്ടും കാണേണ്ട പാവങ്ങൾ സ്വകാര്യ സ്കാനിംഗ് കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. സ്കാനിംഗ് വൈകുന്നത് ഗർഭിണികളിലടക്കം മാനസിക സമ്മർദ്ദവും സൃഷ്ടിക്കുന്നുണ്ട്.

സ്വകാര്യ സ്കാനിംഗ് കേന്ദ്രങ്ങളെ സഹായിക്കാനാണ് ഇവിടെ സ്ഥിരം റേഡിയോളജിസ്റ്റിന്റെ തസ്തിക സൃഷ്ടിക്കുന്നത് വൈകിപ്പിച്ചതെന്നും ആരോപണമുണ്ട്.

സ്ഥിരം തസ്തികയിൽ നിയമനമില്ല

 ഏതാനും മാസം മുമ്പ് വിക്ടോറിയയിൽ റേഡിയോളജിസ്റ്റിന്റെ സ്ഥിരം തസ്കിക അനുവദിച്ചു

 ഇതുവരെ നിയമനം നടന്നില്ല

 ഉച്ചവരെ റേഡിയോളജിസ്റ്റിന്റെ സേവനം ലഭിച്ചാൽ ആഴ്ചകൾ കാത്തിരിക്കേണ്ട അവസ്ഥ ഒഴിവാകും

 ഇപ്പോഴത്തെ ഡോക്ടർക്ക് സ്കാനിംഗിന്റെ എണ്ണം അടിസ്ഥാനമാക്കിയാണ് ശമ്പളം

 കൂടുതൽ ശമ്പളം നൽകി റേഡിയോളജിസ്റ്റിനെ നിയമിച്ചാൽ പാവങ്ങളുടെ പണം ചോരുന്നത് ഒഴിവാക്കാം

 എന്നാൽ എച്ച്.എം.സിയും ആശുപത്രി അധികൃതരും തയ്യാറാകുന്നില്ല

സ്ഥിരം റോഡിയോളജിസ്റ്റിനെ നിയമിച്ചാലെ ഉച്ചവരെ സേവനം ലഭിക്കൂ. ഇക്കാര്യം ഡി.എച്ച്.എസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

വിക്ടോറിയ ആശുപത്രി അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL