SignIn
Kerala Kaumudi Online
Sunday, 21 June 2026 4.40 PM IST

കുമരകം എസ്.എൻ കോളേജിൽ വായന വാരാചരണം

കുമരകം:ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലൈബ്രറിയുടെയും ഭാഷാവിഭാഗങ്ങളുടെയും ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനവാരാചരണത്തിന് തുടക്കമായി. വായനാദിനത്തിൽ കോളേജ് ലൈബ്രറിയിൽ സംഘടിപ്പിച്ച വായനവാരാചരണ പരിപാടിയുടെ ഉദ്ഘാടനം എം.ജി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അരുൺ കെ.ശശീന്ദ്രൻ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.റീനാമോൾ.എസ് അദ്ധ്യക്ഷത വഹിച്ചു.

ഐ ക്യു എ.സി കോഡിനേറ്റർ പ്രഥമ.വി, അസി.പ്രൊഫ.ഡോ.സുരഭിമുത്ത് എസ്.എ, ഡോ.നാദിയ സി.രാജ്, കോളേജ് ലൈബ്രേറിയൻ യൂജിഷ് ഗോപി പ്രസംഗിച്ചു. വായന വാരാചരണവുമായി ബന്ധപ്പെട്ട് 25 വരെ എല്ലാ ദിവസവും വിവിധ മത്സരങ്ങൾ കോളേജിൽ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, READING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL