
കാഞ്ഞിരപ്പള്ളി : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, ബിരുദ ബിരുദാനന്തര പരീക്ഷകളിൽ റാങ്ക് നേടിയവരെയും കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ബി.ജെ.പി, യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. തമ്പലക്കാട് എൻ.എസ്.എസ് യു.പി സ്‌കൂൾ ഹാളിൽ ചേർന്ന യോഗം റിട്ട.കളക്ടർ ആന്റണി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ.രമേശ് അദ്ധ്യക്ഷത വഹിച്ചു. നോർത്ത് പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേഷ്, മണ്ഡലം സെക്രട്ടറി സി.ബി സതീഷ്, വിഷ്ണു എ.വിനോദ് തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ അമ്പിളി ഉണ്ണികൃഷ്ണൻ സ്വാഗതവും, ജയപ്രകാശ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |