SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.02 AM IST

ബോയകൾ പുന:സ്ഥാപിച്ചു

കുമരകം : മുഹമ്മ - കുമരകം ജലപാതയിൽ ബോയകൾ പുന:സ്ഥാപിച്ചു. സ്രാങ്ക് അസോസിയേഷൻ ജലഗതാഗത വകുപ്പിലും, തുറമുഖ വകുപ്പിലും പരാതികൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബോയകൾ ഇല്ലാത്തതു മൂലം പ്രതികൂല കാലാവസ്ഥയിൽ ബോട്ടുകളുടെ ഗതി തെറ്റുന്നത് പതിവായിരുന്നു. തുറമുഖ വകുപ്പ് സ്ഥാപിച്ച ബോയകൾ ഒഴികി പോയതിനാൽ ജീവനക്കാർ ബോയകൾ മുഹമ്മ ബോട്ടു ജെട്ടിയിൽ പിടിച്ചു കെട്ടിയിട്ടിരിക്കുകയായിരുന്നു. മുഹമ്മ സ്റ്റേഷൻ മാസ്റ്റർ കെ.എ മുജീബിന്റെ നേതൃത്വത്തിൽ തുറമുഖ വകുപ്പിന്റെ അനുമതിയോടെ ജീവനക്കാരുടെ സഹകരണത്തോടെ ബോയകൾ പുന:സ്ഥാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL