കൊടുവള്ളി : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കൊടുവള്ളി മുനിസിപ്പാലിറ്റി അനുമോദിച്ചു. ചെയർപേഴ്സൺ സഫീന ഷമീർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ.കെ.എ. കാദർ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷബ്ന സുനീർ, റാബിയ അഷ്റഫ്, പി.പി. മൊയ്തീൻകുട്ടി, കൗൺസിലർമാരായ പി.സി. റാഷിദ്, കെ.എം. സുഷിനി , റൈഹാനത്ത്, കെ.സി. മൈമൂന, താഹിറ മണ്ണാരക്കോത്ത്, മുജീബ്, എൻ.കെ. സിദ്ദീഖ്, മിന്നത്ത് റഷീദ്, ആയിഷ ഷഹനിത, ഫൈസൽ, മുഫീദ ഹാരിസ്, സുലൈഖ, ഷംസു, പ്രാവിൽ, നദീറഷൗക്കത്ത്, ഷംസീന ജലീൽ, പി.കെ അസൈനാർ, സി.കെ.സി. റഫീഖ്, ഒ.പി. മജീദ് എന്നിവർ പങ്കെടുത്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ ബിന്ദു അനിൽകുമാർ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |